ശരീരത്തെയും മനസിനെയും ഉണർത്താൻ; ദാമ്പത്ത്യം സന്തോഷ് പ്രദമാക്കാൻ ചില ഭക്ഷണ ശീലങ്ങൾ

ഹെൽത്ത് ഡെസ്‌ക്

സന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് സ്ഥാനം. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്ടിക്ക് സഹായിക്കുന്നു. ശരീരത്തിൽ ആകെയുണ്ടാകുന്ന ഈ ഉണർവ് ലൈംഗികശേഷിയിലും പ്രകടമാകും.
മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തിൽ മുൻപന്തിയിലെന്നാണ് പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തിൽ ഹോർമോൺ ഉൽപാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നൽകുന്നു.
പഴങ്ങൾ തരുന്ന ഉണർവ്
പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ ചേർന്നു നിൽക്കുന്നു. ഈ നിറവും മണവും പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്നു. മുന്തിരി, ആപ്പിൾ, പപ്പായ, പ്ലം, ചെറിപ്പഴം, സ്‌ട്രോബറി, വാഴപ്പഴം, ഓറഞ്ച്, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ലൈംഗികത ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു.
പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും വർധിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിൻ സി അടങ്ങിയ ഗുളികകൾ കഴിക്കുന്നതിനേക്കാൾ പഴങ്ങൾ കഴിക്കുന്നതാണ് പ്രയോജനകരം എന്നു പറയാറുണ്ട്.
വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് ഉത്തമമാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ബുഫോടെനിൻ എന്ന രാസവസ്തു തലച്ചോറിൽ ഉണർവു നൽകുന്നുവെന്നും ലൈംഗിക വികാരം ഉണർത്തുന്നുവെന്നും പഠനങ്ങൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പച്ചക്കറിയുടെ കരുത്ത്
ലൈംഗിക ഉണർവിന് പച്ചക്കറികളും സഹായിക്കുന്നു. കാരറ്റ്, സെലറി, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണർവു പകരുന്ന പച്ചക്കറികളാണ്. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വർധിപ്പിക്കുന്നവയാണെന്ന് ആയുർവേദം പറയുന്നു.
ചീര, ചുവന്നുള്ളി, കോളിഫഌർ എന്നിവ പുരുഷന്മാരിൽ ധാതുപുഷ്ടി ഉണ്ടാകാൻ ഉത്തമമാണ്. സെലറിയുടെ ഗന്ധം ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കും. സെലറിയിൽ നാരുകൾ ധാരാളമുണ്ട്. കാലറിയും കുറവാണ്.
അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പാലക് ചീരയിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അണ്ഡോൽപാദനത്തിന് സഹായിക്കുന്നു.
ലൈംഗികമായി ഉണർവു പകരുന്ന വിഭവങ്ങളാണ് മുളപ്പിച്ച ധാന്യങ്ങൾ. ഇവയിൽ നാരുകൾ ധാരാളമുണ്ട്. രക്തത്തിലെ അമിതമായ കൊളസ്‌ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കും.
ഇതുമൂലം ധമനികളിലൂടെ രക്തപ്രവാഹം സുഗമമാക്കും. ലൈംഗികാവയവങ്ങളിലേക്കും രക്തപ്രവാഹം വർധിക്കും. ലൈംഗികതയ്ക്ക് കൂടുതൽ ഊർജം പകരും. പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
കടൽ വിഭവങ്ങൾ
കടൽ വിഭവങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക്, ലൈംഗികാരോഗ്യം പകരുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിൽ ലൈംഗികാവയവങ്ങളുടെ വളർച്ചയ്ക്കും കരുത്തിനും സിങ്ക് അത്യാവശ്യമാണ്.
കക്കയിറച്ചി ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നു. കക്കയിറച്ചിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുട്ട കഴിച്ചാൽ പുരുഷന്മാരിൽ ലൈംഗികശേഷി കൂടുമെന്ന് വിശ്വാസമുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ലൈംഗികതൃഷ്ണ നിലനിർത്താൻ സഹായകരമാണ്.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ഇല്ലെങ്കിൽ പകൽ മുഴുവൻ തളർച്ചയും ക്ഷീണവും അനുഭവപ്പെടും. പ്രഭാത ഭക്ഷണത്തിൽ ബി1, ബി2 എന്നീ ജീവകങ്ങൾ ഉണ്ടെങ്കിൽ ദിവസം മുഴുവനും ശരീരത്തിന്റെ ഊർജം നിലനിർത്താം.
തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ഈ ജീവകങ്ങൾ ആവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് ഉദ്ദീപനങ്ങൾ നൽകാനും ഇവ സഹായകരമാണ്. തവിടു കളയാത്ത ധാന്യങ്ങൾ, സോയാബീൻ, യീസ്റ്റ്, മുട്ട, കാബേജ്, ഇലക്കറികൾ, ചീസ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ചില സാധനങ്ങൾ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കി നിർത്തേണ്ടതുമാണ്. അതിൽ പ്രധാനം മദ്യം തന്നെ. മദ്യം ലൈംഗികതയെ തളർത്തും. പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉൽപാദനത്തെ സ്ഥിരമായ മദ്യപാനം ദോഷകരമായി ബാധിക്കും.
കാപ്പി ഉപേക്ഷിക്കുന്നതോ കഴിക്കുന്ന അളവ് കുറയ്ക്കുന്നതോ ആണ് നല്ലത്. കൊഴുപ്പാഹാരം കുറയ്ക്കുക. ഇത് പുരുഷഹോർമോണിന്റെ ഉൽപാദനം കുറയ്ക്കാം. ആഹാരത്തിൽ ഉപ്പ്, മധുരം, പൂരിത കൊഴുപ്പ് ഇവയുടെ അളവ് കൂടിയാൽ ശരീരത്തിന്റെ ഊർജസ്വലത കുറയും. ഇത് ലൈംഗിക ജീവിതത്തെ താറുമാറാക്കും.

Top