കണ്ണൂർ :ലൈഫ് ഇൻ ലവ് ഓഫ് ഗോഡ് ഫെല്ലോഷിപ്പിന്റെ ‘ദൈവസ്നേഹ ജീവിത ധ്യാനം’ജനുവരി 19മുതൽ 24 വരെ കാഞ്ഞാങ്ങാട് വെച്ച് നടക്കുന്നു .ബ്ര.റ്റീസൺ തോമസ് ആണ് ധ്യാനം നയിക്കുന്നത്.കാഞ്ഞങ്ങാട് മൂന്നാംമയിലിലുള്ള സ്നേഹാലയത്തിൽ വെച്ചാണ് ദൈവസ്നേഹ ജീവിത ധ്യാനം നടത്തപ്പെടുന്നത് .
ദൈവപിതാവിന്റെ സ്നേഹം അനുനിമിഷം എല്ലാ കാര്യങ്ങളിലും അറിഞ്ഞു ദൈവപിതാവിന്റെ മകനും മകളുമായി ജീവിക്കുവാൻ കഴിയുന്നവരാകുവാൻ ഈ ധ്യാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. Life in love of God fellowship ന്റെ സ്പിരിച്യുൽ ഡയറക്ടർ ആയ മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ അനുവാദത്തോടും അനുഗ്രഹ ആശിർവാദത്തോടും കൂടിയാണ് ദൈവസ്നേഹ ജീവിത ധ്യാനം നടത്തപ്പെടുന്നത് . 2019 ജനുവരി 19ന് 2 മണി മുതൽ 24 രാവിലെ വരെ നടത്തപ്പെടുന്ന ഈ ദൈവസ്നേഹ ജീവിത ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
സ്ഥലം : സ്നേഹാലയം, മൂന്നാംമയിൽ, കാഞ്ഞാങ്ങാട്
ധ്യാനം വിജയിക്കുന്നത്തിനായുള്ള പ്രാർത്ഥന
വിശുദ്ധ മിഖായേലേ സ്വസ്തി. തിരുസഭയുടെയും ലോകം മുഴുവന്റെയും സംരക്ഷണത്തിനായി ഈശോ നാഥൻ അങ്ങയെ ആണല്ലോ നിയോഗിച്ചിരിക്കുന്നത്. ഞങ്ങളെയും ഈ ലോകം മുഴുവനെയും എല്ലാ തരത്തിലുമുള്ള തിന്മയുടെ ആക്രമണങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും സംരെക്ഷിക്കണമേ.
എന്നാൽ നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോൾ അവിടുന്ന് നമുക്കു രക്ഷ നൽകി; അത് നമ്മുടെ നീതിയുടെ പ്രവർത്തികൊണ്ടല്ല; പിന്നെയോ അവിടുത്തെ കാരുണ്യം മൂലം പരിശുദ്ധാല്മാവിൽ അവിടുന്ന് നിർവഹിച്ച പുനര്ത്ഥജീവന്റെയും നവീകരണത്തിന്റെയും സ്നാനത്താൽ അത്രെ. ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് പരിശുധാല്മാവിനെ നമ്മുടെ മേൽ സമൃദ്ധമായി വാർഷിച്ചത് .(തിമോത്തിയോസ് 3: 4-6)