പത്തൊമ്പതാം വയസില്‍ പ്രവാസിയായി ആയിരം കോടിയ്ക്കുമേലെ സമ്പാദിച്ച മന്‍സൂറിന്റെ ജീവിതവും ദുരൂഹം; ചിക്കിംങ് ഉടമയുടെ അസാധാരണ വളര്‍ച്ചയെ കുറിച്ച് പ്രചരിക്കുന്നത് പല കഥകള്‍

കൊച്ചി: പത്തൊമ്പതാം വയസില്‍ കള്ളവിസയില്‍ പ്രവാസിയായ ചിക്കിംങ് ഉടമയ് മുപ്പത്ത് വര്‍ഷം കൊണ്ട് നേടിയത് 1300 കോടിയുടെ ആസ്തിയാണ്. 1987 ലാണ് ഗുരുവായൂര്‍ സ്വദേശിയായ മന്‍സൂര്‍ വീട്ടിലെ പട്ടിണിയും പരിവട്ടവും മൂലം നാടുവിടുന്നത്. പിന്നെ അധികകാലം മന്‍സൂറിനെ കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല.

ഒരു ഡിഗ്രി പോലും കൈവശം ഇല്ലാത്ത ആ കൗമാരപ്രായക്കാരന് പക്ഷെ ഡ്രൈവിംങ് ലൈസന്‍സ് ഉണ്ടായിരുന്നു. ദുബായിലെത്തിയ മന്‍സൂര്‍ ആദ്യം വെയര്‍ഹൗസിലും പിന്നീട് ട്രക്കുകളോടിച്ചും ജീവിതം തള്ളിനീക്കി. പിന്നീട് പൊടുന്നനെ വളര്‍ച്ചയായിരുന്നു മണ്‍സൂറിന് ഉണ്ടായത്. ഇതേക്കുറിച്ചു നിരവധി കഥകള്‍ പരക്കുന്നുണ്ട്.
ഒരു റഷ്യക്കാരനായ വ്യവസായിയെ പരിചയപ്പെടുന്നതോടെയാണ് മണ്‍സൂറിന്റെ ശുക്രന്‍ തെളിയുന്നത്. ട്രക്കുകളോടിച്ച് ജീവിതം തള്ളിനീക്കുന്ന അക്കാലത്താണ് പ്രമുഖ കാര്‍ഗോ കമ്പനിയുടെ റഷ്യക്കാരനായ ഉടമയെ പരിചയപ്പെടുന്നത്. കിര്‍ഗിസ്ഥാനില്‍ വച്ച് അറസ്റ്റിലായ റഷ്യക്കാരന്‍ താല്‍ക്കാലികമായി കമ്പനിനടത്തിപ്പുകള്‍ മന്‍സുറിന് കൈമാറി. ഒരു വര്‍ഷം കഴിഞ്ഞ് റഷ്യക്കാരന്‍ തിരികെയെത്തിയപ്പോള്‍ തന്റെ വിശ്വസ്തന്‍ ചതിച്ചുവെന്ന് മനസിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെയാണ് കൊല്ലം സ്വദേശികളായ ഡോക്ടര്‍ താജുദ്ധീനും ഡോക്ടര്‍ റസിയയും ചേര്‍ന്ന് അല്‍ മീന മെഡിക്കല്‍ സെന്റര്‍ ദുബായില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാരായിരുന്ന ഇരുവരും റിട്ടയര്‍മെന്‍രിന് ശേഷമുള്ള എല്ലാ സമ്പാദ്യവും, പാരമ്പര്യമായി ലഭിച്ച സമ്പാദ്യവും ചേര്‍ത്തുവച്ചാണ് ആശുപത്രി ആരംഭിച്ചത്. 95 ല്‍ താജുദ്ദീന്‍ ഡോക്ടര്‍ക്ക് ബ്രെയിന്‍ ടൂമര്‍ പിടിപെട്ടതിനെതുടര്‍ന്ന് നാട്ടിലേക്ക് വരേണ്ടതായി വന്നു. പെട്ടന്ന് വലിയൊരു തുക ഓപ്പറേഷനും മറ്റും ആവശ്യമുള്ളതിനാല്‍ ആശുപത്രിയുടെ 50 ശതമാനം ഷെയര്‍ വില്‍ക്കാന്‍ തീരുമാനിച്ചു.

പത്തൊമ്പതാം വയസില്‍ പ്രവാസിയായി ആയിരം കോടിയ്ക്കുമേലെ സമ്പാദിച്ച മന്‍സൂറിന്റെ ജീവിതവും ദുരൂഹം; ചിക്കിംങ് ഉടമയുടെ അസാധാരണ വളര്‍ച്ചയെ കുറിച്ച് പ്രചരിക്കുന്നത് പല കഥകള്‍

ആയിടയ്ക്കാണ് ആശുപത്രിയിലെ സന്ദര്‍ശകനായ മന്‍സൂറിനോട് പണത്തിന്റെ ആവശ്യകതയും ഷെയര്‍ വില്‍ക്കുന്ന കാര്യവും സൂചിപ്പിക്കുന്നത്. നാട്ടിലേക്ക് പോകാനുള്ള അത്യാവശ്യത്തിനുള്ള പണം താന്‍ തരാമെന്നും മൂന്നാഴ്ച കഴിഞ്ഞ് ബാക്കി പണം തരാമെന്നും മന്‍സൂറുമായി വാക്കാല്‍ ധാരണയായി. ഇതുപ്രകാരം 10 ലക്ഷം ദിര്‍ഹത്തിന് പകരം 50,000 ദിര്‍ഹവുമായി ഇവര്‍ നാട്ടിലേക്ക് ഓപ്പറേഷനായി വന്നു. ആശുപത്രിയുടെ സാമ്പത്തിക കാര്യങ്ങള്‍ സുഗമമായി നടത്താനായി മന്‍സൂര്‍ തന്റെ പേരിലേക്ക് പവര്‍ ഓഫ് അറ്റോണിയും എഴുതി വാങ്ങി. നാട്ടില്‍ നിന്ന് മൂന്നാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ റസിയയ്ക്ക് ആശുപത്രിയില്‍ കയറാന്‍ പോലുമുള്ള അനുവാദം ഉണ്ടായിരുന്നില്ല. എല്ലാം നഷ്ടപ്പെട്ട റസിയയെ മകന്‍ ആഷിക് താജുദ്ദീനാണ് ദുബായിലെത്തി നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ആശുപത്രിയില്‍ 7 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയത് റസിയയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ചായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഈ കുടുംബം നാട്ടിലെത്തി പൂര്‍വികമായി ലഭിച്ച സ്വത്ത് വിറ്റ് 7 കോടിയുടെ കടവും തീര്‍ക്കേണ്ടി വന്നതായി ആഷിക് താജുദ്ദീന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. അല്‍ മീന മെഡിക്കല്‍ സെന്ററാണ് പിന്നീട് അല്‍ ബയാന്‍ മെഡിക്കല്‍ സെന്ററായി മാറിയതെന്നും ആഷിക്ക് പറയുന്നു.

ഒരിക്കല്‍ ആശുപത്രിയില്‍ സൗഹൃദ സംഭാഷണത്തിനിടെയാണ് മന്‍സൂറിന്റെ അടുത്ത് മിനറല്‍ വാട്ടര്‍ പ്രോജക്ടുമായി ഒരു യുവാവ് കടന്നുവരുന്നതെന്നുമാണണ് ആശിഖ് പറയുന്നത്. തുല്ല്യ പാര്‍ട്ടണര്‍ഷിപ്പില്‍ കമ്പനി ആരംഭിക്കാമെന്നായിരുന്നു മന്‍സൂര്‍ പറഞ്ഞതെങ്കിലും, പിന്നീട് അയാളെ വഞ്ചിച്ച് മന്‍സൂര്‍ തനിച്ച് 2000 ത്തോടെ കമ്പനി തുടങ്ങിയതായാണ് വിവരമെന്നും ആഷിക്ക് പറയുന്നു. ഇതാണ് അല്‍ ബയാന്‍ വാട്ടര്‍ കമ്പനി. ഇന്ന് കമ്പനിക്ക് മൂന്നു ഫാക്ടറികളും 250 ഡെലിവറിംങ് ട്രക്കുകളുമുണ്ട്. ദിവസേന 40,000 കുപ്പി വെള്ളമാണ് നിര്‍മ്മിച്ച് നല്‍കുന്നത്.

ഇപ്പോഴത്തെ നിലയില്‍ ചിക്കിംങ് എന്ന സ്ഥാപനം തുടങ്ങിയതിലും ചതിയുണ്ടെന്നാണ് ആഷിക്ക് ആരോപിക്കുന്നത്. 2000 ത്തിലാണ് ചിക്കിംങ് എന്ന സ്ഥാപനം മന്‍സൂറിന്റെ സഹോദരന്‍ അഷ്‌റഫ് ആരംഭിക്കുന്നത്. അഷ്‌റഫില്‍ നിന്ന് മന്‍സൂര്‍ പിന്നീട് വളഞ്ഞ വഴിയിലൂടെ സ്ഥാപനം സ്വന്തമാക്കുകയായിരുന്നു. ഇരുവരും ഇതിന്റെ പേരില്‍ കടുത്ത ഭിന്നതയിലാണെന്നുമാണ് കേള്‍വി. ജിസിസിയില്‍ ഹിറ്റായ ചിക്കിംങിന് ഇന്ത്യയിലേക്കും മണ്‍സൂര്‍ പറിച്ചു നട്ടു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത തള്ളികളയാനും ആകില്ലെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഒരു വ്യക്തി ഒരേസമയം ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ കൈയില്‍ വെയ്ക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്നിരിക്കെയാണ് എട്ട് പാസ്പോര്‍ട്ടുകള്‍ മന്‍സൂറിന്റെ കൈവശമുള്ളത്.

Top