ലിഗയുടെ ഫോറന്‍സിക് പരിശോധന ഫലം ഇന്ന് പുറത്ത് വരും

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. മരണകാരണം സംബന്ധിച്ച് ഇതോടെ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം സംഭവമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയില്‍ എടുത്ത 4 പേരില്‍ 3 പേരെ ഇന്നലെ വൈകീട്ടോടെ വിട്ടയച്ചു.

ലിഗയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ മറ്റു സാധ്യതകളും പൊലീസ് പൂര്‍ണമായി തളികളയുന്നില്ല. ഫോറന്‍സിക് പരിശോധന ഫലം വരുന്നതോടു കൂടി ഇക്കാര്യത്തില്‍ വ്യക്തത വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകം എന്ന നിലയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്. വാഴമുട്ടത്തെ കണ്ടല്‍ക്കാടുകളില്‍ പൊലീസ് സംഘം ഇന്നും പരിശോധന നടത്തും. കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നാല് പേരില്‍ മൂന്ന് പേരെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തെളിവുകള്‍ ലഭിക്കുന്ന മുറക്ക് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന.

പൊലീസിന്റെ പരിശോധന ശക്തമായതോടെ കോവളത്തെ ലഹരി മാഫിയ സംഘങ്ങളില്‍ പലരും ഒളിവിലാണ്. മുഴുവന്‍ ടൂറിസ്റ്റ് ഗൈഡുകളോടും ലൈസന്‍സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം എത്തുന്ന മുഴുവന്‍ വിദേശ അതിഥികളെ സംബന്ധിച്ച് അതാത് ദിവസം തന്നെ സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top