കൊച്ചി: ഒരു മാസം മുന്‍പു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത് . യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങള്‍ക്കോ പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം “എ്‌ന്റെ പിറന്നാള്‍ ദിനത്തിനു തലേദിവസം ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത് എന്റെ സഹോദരി എവിടെയാണ് എന്ന അറിയാന്‍ പറ്റണെ അവളെ കണ്ടു കിട്ടണേ എന്നു മാത്രമാണ്. അവള്‍ക്ക് എന്തുപറ്റി എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ ഞങ്ങള്‍ക്കു താങ്ങാന്‍ പറ്റുന്നില്ല. പിറന്നാള്‍ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയായിരുന്നു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ പിറന്നാള്‍ ദിനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ അവളുടെ ശരീരം കണ്ടെത്തി. ഞങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹം അനശ്വരമായിരിക്കും. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു. ലിത്വാനിയ സ്വദേശി ലീഗയുടെ മൃതശരീരം കണ്ടെത്തിയതിനെ തുടര്‍ന്നു സഹോദരി ഇലീസ ഫേസ്ബുക്കില്‍ പങ്കുവച്ചതാണ് ഈ കുടിപ്പ്.
സഹോദരി ഇലീസിന്റെയും ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിന്റെയും തുടര്‍ച്ചയായ അന്വേഷണമാണ് ഫലം കണ്ടത്. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന ഇവര്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചു വരികയായിരുന്നു. പോത്തന്‍കോട് ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ വിഷാദരോഗത്തനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു 33 കാരിയായ ലീഗ. അവിടുന്ന ഒരു ദിവസം പുറത്തു പോയ ലീഗ തിരികെ വന്നിട്ടില്ല. ഇവരെ കോവളത്തു കൊണ്ടുപോയി വിട്ടതായി ഒരു ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിരുന്നു. എന്നാല്‍ അതിനു ശേഷം ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ല. കോവളത്തിനു സമീപമുള്ള വാഴമുട്ടം കൂനം തുരുത്തിയില്‍ കണ്ടല്‍കാടിനുള്ളില്‍ നിന്നാണു ലീഗയുടെ മൃതദേഹം കിട്ടിയത്. മീന്‍പിടിക്കാന്‍ എത്തിയവരാണു മൃതദേഹം കണ്ടത്. മുടി, വസ്ത്രം ശരീരത്തിലെ അടയാളങ്ങള്‍ എന്നിവ വച്ചാണു മൃതശരീരം ലീഗയുടെതാണ് എന്നു ബന്ധുക്കള്‍ ഉറപ്പിച്ചത്. ഡി എന്‍ എ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇത് പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ കഴിയു.
അതേ സമയം ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ.എ.എസ്.അറിയിച്ചു.