ക്യാന്‍സറും ഹൃദയാഘാതവും തടയാൻ നാരങ്ങ !… നാരങ്ങ തൊലി മാത്രം മതി കൊളസ്ട്രോളിന്റെ അംശം പോലും ശരീരത്തില്‍ ഇല്ലാതാക്കാന്‍

ജ്യൂസ്‌ എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് പതിവ്.എന്നാല്‍ ചുരുക്കം പേര്‍ മാത്രമാണ് നാരങ്ങയുടെ തൊലി അച്ചാര്‍ ഇടുന്നത്. എന്നാല്‍ ചര്‍മകാന്തിയ്ക്കും മുടിയുടെ ആരോഗ്യത്തിനും നാരങ്ങയുടെ തൊലി വളരെ ഉത്തമം ആണ് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം.നാരങ്ങയുടെ തൊലിയില്‍ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങ തൊലി വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ്. ക്യാന്‍സറിനെതിരേ ശക്തമായ ഒരു പ്രതിരോധം കൂടി ആണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ശേഷിയുള്ള സാല്‍വെസ്‌ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്.ക്യാന്‍സര്‍ രോഗങ്ങളെ തുരത്താന്‍ ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും നാരങ്ങാത്തൊലിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്നതാണ്.ഇതിനു നല്ല ഒരു പരിഹാരമാണ് നാരങ്ങ തൊലി .lemon juice carousel

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും ഫലപ്രദമാണ്.ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങതൊലിയില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ എന്ന ഘടകം സഹായിക്കും എന്നാ കാര്യത്തില്‍ സംശയം ഇല്ല.നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്‌ളേവനോയിഡുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്‌ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും.

നാരങ്ങ തൊലി ചര്‍മ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.നാരങ്ങ തൊലിക്ക് തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും സാധിക്കും.രക്ത ധമനികളെ ബലപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രക്രിയ ത്വരിതപ്പെടുത്താനും നാരങ്ങ തൊലി ഉത്തമം ആണ്.ചില പഴവര്‍ഗങ്ങള്‍ മുറിച്ചെടുത്തതിനു ശേഷം നിറം മാറുന്നത് തടയാനും നാരങ്ങ തൊലി ഉത്തമം ആണ്.നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് മുറിച്ചെടുത്ത പഴവര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ വളരെ ഉത്തമം ആണ്.woman_drinking_lemon_waterനാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്‌ളേവനോയിഡുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്‌ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും.

നാരങ്ങ തൊലി ചര്‍മ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.നാരങ്ങ തൊലിക്ക് തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും സാധിക്കും.രക്ത ധമനികളെ ബലപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രക്രിയ ത്വരിതപ്പെടുത്താനും നാരങ്ങ തൊലി ഉത്തമം ആണ്.ചില പഴവര്‍ഗങ്ങള്‍ മുറിച്ചെടുത്തതിനു ശേഷം നിറം മാറുന്നത് തടയാനും നാരങ്ങ തൊലി ഉത്തമം ആണ്.നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് മുറിച്ചെടുത്ത പഴവര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ വളരെ ഉത്തമം ആണ്.

Top