സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനായി ബജറ്റില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ധന മന്ത്രി ജയ്റ്റ്‌ലി. നികുതി വെട്ടിക്കുന്നത് നികുതി നല്‍കുന്നവര്‍ക്ക് ബാധ്യത നല്‍കുന്നു. ആയതിനാല്‍ പണം കൈമാറഅറം ചെയ്യുന്നതിന് പരിധി ഏര്‍പ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍തോതില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയുന്നതിന് നടപടി സ്വീകരിക്കും. കൃത്യമായി നികുതി നല്‍കുന്നതു ശമ്പളം വാങ്ങുന്നവര്‍ മാത്രമാണ്. കൂടുതല്‍പേരെ നികുതിവലയില്‍ കൊണ്ടുവരുന്നതിന് നികുതിശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കും. നോട്ടുപിന്‍വലിക്കല്‍ നടപടികള്‍ ആദായനികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുമെന്നും മന്ത്രി പറഞ്ഞു.
വന്‍തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേരാണ്. 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേരും 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേരും മാത്രമാണ്. ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 3.7 കോടി പേര്‍ മാത്രമാണെന്നും ജയ്റ്റ്‌ലി അറിയിച്ചു. കാറുകള്‍ വാങ്ങുന്നവരും വിദേശയാത്ര നടത്തുവരും ഇതിലുമേറെയാണ്.