അല്‍വാരസിന് പിന്നാലെ മെസിക്കും ഗോള്‍! പരാജയമറിയാതെ അര്‍ജന്റീന ഫൈനലില്‍; കാനഡയെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

മയാമി: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ആവേശം നിറഞ്ഞ കോപ്പ അമേരിക്കയുടെ ആദ്യസെമി പോരാട്ടത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത് 22-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിരതാരം ജൂലിയന്‍ അല്‍വാരസും 51-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുമാണ് ലോക ചാമ്പ്യന്‍മാര്‍ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു. പലപ്പോഴും പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.

കാ നഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി. അഞ്ചാം മിനിറ്റില്‍ കാനേഡിയന്‍ താരം ഷാഫെല്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്ക്. 12-ാം മിനിറ്റില്‍ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ ഗോളിന് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ മത്സരം ആവേശകരമായി. എതിരാളികള്‍ നിസരാക്കാരല്ലെന്ന തോന്നലില്‍ അര്‍ജന്റീന മുന്‍മത്സരങ്ങളിലുള്ളതിനേക്കാളും ഒത്തിണക്കവും വേഗവും കൈവരിച്ചു. കാനഡയുടെ മുന്നേറ്റങ്ങളോടെയായിരുന്നു മത്സരം ആരംഭിച്ചത്. സില്‍ ലാറിനും ജൊനാതന്‍ ഡേവിഡും ആദ്യമിനുറ്റുകളില്‍ അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് സൃഷ്ടിച്ച ഭീഷണി മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് പ്രതിരോധനിരതാരം ലൈസാന്‍ഡ്രോ മാര്‍ട്ടിനെസും ടോട്ടനം പ്രതിരോധം കാക്കുന്ന ക്രിസ്റ്റിയന്‍ റൊമേരോയും അടങ്ങുന്ന സഖ്യം തന്ത്രപരമായി ഇല്ലാതാക്കി. പ്രതിരോധത്തില്‍ കൂടി ശ്രദ്ധ വെച്ച് കളിച്ച അര്‍ജന്റിനക്ക് 22-ാം മിനിറ്റില്‍ മികച്ച അവസരം തന്നെയാണ് ലഭിച്ചത്. കനേഡിയന്‍ മുന്നേറ്റത്തിനിടെ ലഭിച്ച പന്തുമായി അതിവേഗം നീങ്ങിയ മധ്യനിരതാരം ഡി പോള്‍ സമയം ഒ്ട്ടും കളയാതെ അത് അല്‍വാരസിലേക്ക് എത്തിച്ചു. കനേഡിയന്‍ താരം മാര്‍ക്ക് ചെയ്തിരുന്നെങ്കിലും ഒന്നുവെട്ടിതിരിഞ്ഞപ്പോള്‍ ബോളും അല്‍വാരസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അല്‍വാരസ് തൊടുത്ത ഷോട്ട് കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ പതിച്ചു.

Top