മെസി വിവാഹിതനാകുന്നു; വധു ഒമ്പതുവര്‍ഷമായി ഒപ്പം താമസിക്കുന്ന കൂട്ടുകാരി

മാഡ്രിഡ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലെയണ മെസി ഒമ്പതു വര്‍ഷമായി ഒപ്പം കഴിയുന്ന കൂട്ടുകാരി അന്റോനെല്ല റോകുസയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്തവര്‍ഷമായിരിക്കും വിവാഹമെന്ന് അര്‍ജന്റീനന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെസിയുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരിയാണ് അന്റോനെല്ല. അര്‍ജന്റീനയിലെ സാന്റാഫേയില്‍ ഇരുവരും വളര്‍ന്നത്. 13 വയസുള്ളപ്പോള്‍ മെസി ബാഴ്സലോണയിലേക്കു പോകുകയായിരുന്നു. 2007 ല്‍ ഇരുവരും പ്രണയം പുതുക്കി ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി. രണ്ട് മക്കളുണ്ട് ഇവര്‍ക്ക് – നാലു വയസുള്ള തിയാഗോയും 15 മാസം പ്രായമുള്ള മാറ്റെയോയും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top