വിവാദങ്ങളുമായി ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എത്തുന്നു; ലൈംഗികതയും മതവും വിഷയമാവും

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഇന്ത്യൻ സിനിമയിൽ ലൈംഗികതയും മതവും എക്കാലവും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മതത്തിന്റെ പേരിലും ലൈംഗികതയുടെ പേരിൽ ഇന്ത്യയിൽ സിനിമകൾ റിസീല് ചെയ്യുന്നതു തടയുക പോലുംചെയ്തിടിട്ടുണ്ട്. ഇതിനിടെയാണ് വിദേശങ്ങളിലെ മേളകളിൽ തിളങ്ങിയ ഇന്ത്യൻ സിനിമ ‘ലിപ്സ്റ്റിക് അണ്ടർ ബുർഖ’ വിവാദങ്ങളുടെ ചെപ്പ് തുറന്ന് എത്തുന്നത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിനുള്ള മത്സരത്തിന് യോഗ്യത നേടിയുണ്ട്. കൊങ്കണ സെൻ ശർമ, രത്‌ന പതക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും സെൻസർ ബോർഡ് വിലയിരുത്തിയിരുന്നു. ഇതെ തുടർന്നാണ് ചിത്രം സർട്ടിഫൈ ചെയ്യാൻ ബോർഡ് വിസമ്മതിച്ചത്.

10 സെക്കന്റ് ദൈർഘ്യമുള്ള രംഗം മാത്രമാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. ചിത്രം ഉടനെ റിലീസിനെത്തും’- നിർമാതാവ് പ്രകാശ് ഝാ പറഞ്ഞു.

Top