പാതയോരത്തെ മദ്യശാലകള്‍; ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍് പോകുന്നു. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളില്‍ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ബെവ്‌കൊ ഔട്ട്‌ലറ്റുകളും ബാറുകളും പൂട്ടണമോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെടുന്നത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ബാറുടമകള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കള്ളുഷാപ്പ് ഉള്‍പ്പെടെ പാതയോരത്ത് നിന്ന് മാറ്റണമെന്ന് നിയമ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവില്‍ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെവ്‌കോയും കോടതിയെ സമീപിച്ചിരിക്കുകയാണ്.

Top