ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നയാളോട് സ്നേഹം തുറന്നു പറയാൻ ആളുകൾ വ്യത്യസ്തമായ പലരീതികളും സ്വീകരിക്കാറുണ്ട്. എന്നാൽ സാൻഫ്രാൻസിസ്കോ സ്വദേശിയായ ഒരാൾ തന്റെ പെണ്‍സുഹൃത്തിനോട് നടത്തിയ വിവാഹാഭ്യർഥനയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സിബിഎസ് സാൻഫ്രാൻസിസ്കോയിലെ ടിവി ജേണലിസ്റ്റായ എമിലി ടർണർ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അവരുടെ ആൺസുഹൃത്ത് സമീപത്തേക്ക് നടന്നു വന്നത്. ഉടൻ തന്നെ അദ്ദേഹം എമിലിയോട് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. അത് സന്തോഷത്തോടെ സ്വീകരിച്ച എമിലിയുടെ വിരലിൽ അദ്ദേഹം മോതിരമണിയിച്ചു. തുടർന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ചാനലിലെ കാമറമാൻ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചാനലിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://youtu.be/OfH4Lr9yaFs