ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയ
പ്പെടുന്ന അവയവമാണ് കരള്‍. അഞ്ഞൂറിലധികം ധര്‍മ്മങ്ങള്‍ കരള്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതുകൊണ്ടുത
ന്നെ ശരീരത്തില്‍ കരളിനുള്ള പ്രാധാന്യം വലുതാണ്.പിത്തരസത്തിന്റെ ഉല്‍പ്പാദനം, രീരത്തിനാവശ്യമായ
ഗ്ലൂക്കോസിന്റെ നിര്‍മ്മാണം, ഭക്ഷണത്തിലൂടെ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാ
യി മാറ്റി സംഭരിക്കുക, വിഘടനം, സംയോജനം തുടങ്ങി ധര്‍മ്മങ്ങളാണ് കരള്‍ നിര്‍വ്വഹിക്കുന്നത്. കരളി
നെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് സിറോസിസ് അഥവാ കരള്‍വീക്കം. സിറോസിസ് രോഗത്തിന്റെ കാരണത്തെയും പ്രതിവിധിയെയും കുറിച്ചറിയൂ…
സിറോസിസ് കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങള്‍,സ്‌റ്റാര്‍ ടിഷ്യൂകള്‍ തുടങ്ങിയ രൂപത്തില്‍ കോശങ്ങള്‍ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.കാരണം: അമിതമായ മദ്യപാനം,ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി
ലിവര്‍ എന്നിവ മൂലമാണ് പ്രധാനമായും ലിവര്‍ സിറോസിസ് സംഭവിക്കുന്നത്.
ലക്ഷണങ്ങള്‍:
രസമ്മര്‍ദ്ദം വര്‍ദ്ധിക്കും: കരളിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതുമൂലം രസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും.ക്ഷീണം: അമിതക്ഷീണം, വയറുവേദന എന്നിവയും ലക്ഷണമാകാം.പാടുകള്‍: മുഖത്തും ശരീരത്തിലും കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങള്‍ എന്നിവയും ഉണ്ടാകാം. ചൊറിച്ചിലും മറ്റൊരു ലക്ഷണമാണ്.ശരീരഭാരം: സിറോസിസ് പിടിപ്പെട്ടാല്‍ പെട്ടെന്ന്
ശരീരഭാരം കുറയാം.നീര്: കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും നീര് ഉണ്ടാകാം. ഛര്‍ദ്ദി, തലകറക്കം എന്നിവയും ഉണ്ടാകാം.രക്തസ്രാവം: ത്വക്കില്‍ രക്തം കട്ടപിടിക്കല്‍, രക്തസ്രാവം, പനി എന്നിവയും മറ്റ് ലക്ഷണങ്ങളാണ്.
പ്രതിവിധി: സി.ടി സ്‌കാന്‍, ടോമോഗ്രാഫി,അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലിവര്‍ ബയോപ്‌സി എന്നിവയിലൂടെ സിറോസിസ് രോഗം തിരിച്ചറിയുകയും ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സയിലൂടെ രോഗത്തെ പ്രതിരോധിക്കാം.മദ്യത്തെ വിഷകരമായ രാസപദാര്‍ത്ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. ആമാശയത്തിലെത്തുന്ന മദ്യത്തിന്റെ 20 ശതമാനത്തോളം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.ശേഷിക്കുന്ന 80 ശതമാനം ചെറുകുടലിലെത്തി അവിടെനിന്ന് കരളിലേക്ക് എത്തുന്നു.ഇവ കരള്‍കോശങ്ങളുടെ നാശത്തിനും നീര്‍വീക്കത്തിനും കാരണമാകും