പിജി ഡോക്ടര്‍മാര്‍ക്ക് മദ്യപാര്‍ട്ടി; സര്‍ക്കാര്‍ ഡോകടര്‍മാര്‍ക്ക് ലക്ഷങ്ങങ്ങള്‍ മാസപ്പടി; ചോദിക്കുന്നതെന്തും ഡോക്ടര്‍മാര്‍ക്ക് നല്‍കി ലിവിഡസ് ഫാര്‍മ മലയാളികളെ വിഷം തീറ്റിക്കുന്നു

ഓപ്പറേഷന്‍ എം ഫയല്‍ രണ്ടാഭാഗം, ഡോക്ടര്‍മാരുടെ കൊള്ള സംഘം; കോഴഡോക്ടര്‍മാരുടെ വിവരങ്ങള്‍ പുറത്ത്
രു മരുന്ന് കമ്പനിയില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍നടത്തിയ കൂടുതല്‍ അന്വേഷണം കൊണ്ട് ചെന്നെത്തിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങളിലെക്കായിരുന്നു. ഗര്‍ഭിണികള്‍ക്ക് നല്‍കു്‌ന പൂപ്പല്പിടിച്ച മരുന്നുകളുടെ വിതരണം, ഡോക്ടര്‍മാര്‍ക്ക് എത്തിക്കുന്നതിനായി കമ്മീഷനും കോഴയും കുഴല്‍പ്പണ രൂപത്തില്‍, ഹെലികോപറില്‍ വിവാഹം തുടങ്ങി സാക്ഷര കേരളം ഇന്നേ വരെ ദര്‍ക്കാത്ത രീതിയിലുള്ള അധോലോക മാതൃകയിലുള്ള മരുന്ന് കരിഞ്ചന്തയിലേക്ക്. കേരളത്തില്‍ഇതിന് ചുക്കാന്‍ പിടിക്കുന്നത് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്ന് കമ്പനിയും.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരള മരുന്ന് മാര്‍ക്കറ്റില്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളുമായി തന്ത്രപൂര്‍വ്വം പിടിച്ചു നില്‍ക്കുന്ന കമ്പനിയാണ് ലിവിഡസ്, ഇവരുടെ മരുന്നുകള്‍ക്കെതിരെ നിരവധി തവണ പരാതി ഉയര്‍ന്നെങ്കിലും ലക്ഷങ്ങള്‍മറിഞ്ഞതോടെ പല പരാതികളും ആവിയായി. മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ കാരുണ്യ മെഡിക്കല്‍സില്‍ ഗര്‍ഭിണിയ്ക്കായുള്ള Xylomax CV 625 ലിവിഡസിന്റെ മരുന്നിലാണ് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന പൂപ്പല്‍കണ്ടെത്തിയത്. പേരിനുപോലും ഗുണനിലവാര പരിശോധനകളില്ലാതെ ഷോപ്പുകളിലെത്തുന്ന ഈ കമ്പനിയുടെ മരുന്നുകളാണ് രോഗികള്‍ കഴിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരുന്നിന്റെ ഗുണ നിലവാരമല്ല മറിച്ച് ഡോക്ടര്‍മാരെ എങ്ങിനെ ഡീലിന്റെ പരിധിയില്‍കൊണ്ടുവന്ന് കോടികള്‍ നേടാമെന്നതിന്റെ തെളിവാണ് ലിവിഡസ് കമ്പനി. ഡോക്ടര്‍മാര്‍ ചോദിക്കുന്നതെന്തും നല്കുക. കാറോ ഫ്‌ളാറ്റോ എന്തുമാകട്ടെ ഇതാണ് ലിവിഡസിന്റെ കച്ചവട തന്ത്രം. കോടികള്‌കോഴയായി നല്കുന്നതൊക്കെ ഡോക്ടര്‍മാര്‍ പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് അടിച്ചുമാറ്റും, ഡോക്ടര്മാരുടെ കീശ വീര്പ്പിച്ച് മരുന്ന് കച്ചവടം പൊടിപൊടിക്കാമെന്ന് കണ്ടതോടെ ലിവിഡസില്‌നിന്ന് പിളര്‍ന്ന് നിരവധി കമ്പനികളും കേരളത്തില്‌പൊട്ടിമുളച്ചു, ഇവരും ഇതേ തന്ത്രം പ്രയോഗിച്ച് മാര്ക്കറ്റ് വിപുലമാക്കി. ഗുണനിലവാരം കുറഞ്ഞ മരുന്ന് കൂടിയ വിലയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യലാണ് ഈ കമ്പനികളുടെ മുഖമുദ്ര. അതിനായി ഡോകര്മാരെ കാര്യമായി കാണും. ഇതിന്റെയെല്ലാം പരിണിതഫലമായി രോഗികള്ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് കഴിക്കേണ്ടിവരികയും ആവശ്യത്തില്കൂടുതല്പണം ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നുണ്ട്.

വിദേശത്തും സ്വദേശത്തുമായി നടക്കുന്ന സെമിനാറുകള്‍ക്ക് ഡോക്ടര്‍മാരുടെ പൂര്‍ണ്ണ ചിലവ് വഹിക്കുക, ഡോക്ടര്മാര്ക്ക് വിദേശത്തേയ്ക്ക് അവസരമൊരുക്കുക, മെഡിക്കല്‌കോളേജിലെ പിജി വിദ്യാര്ത്ഥികള്ക്ക് മദ്യപാര്ട്ടിയും സമ്മാനങ്ങളും നല്കുക. ഇങ്ങിനെയൊക്കെയാണ് ലിവിഡസ് മരുന്ന് കമ്പനി രോഗികളെ ചൂഷണം ചെയ്യാന്‌ഡോക്ടര്മാരെ ഉപയോഗിക്കുന്നതെന്ന് പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്ഏറെ ബഹുമാന്യരായ ഡോക്ടര്മാരാണ് ഈ ലിസ്റ്റില്അധികവും എന്നതാണ് ഏറെ സങ്കടകരം. രോഗികള്‌ഡോക്ടര്മാരെ ദൈവ സമാനരായി കാണുമ്പോള്‍ ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ കാലി സമാനരായാണ് കാണുന്നത്.

ഇതിനായി മെഡിക്കല്‍ രംഗത്തെ സെലിബ്രിറ്റികള്‍ക്ക് പോലും ഈ കമ്പനി പണം കൊടുക്കുന്നുണ്ട്. ഏറെ കാലം ചാനലുകളില്‍ ആരോഗ്യ പരിപാടികളുടെ അവതാരകനായ റോഷന്‍ ബിജ്‌ലി എന്ന യുവ ഡോക്ടര്ക്ക് മരുന്ന് കമ്പനി നല്കിയിരുന്നത് ലക്ഷങ്ങളാണ്. മരുന്നിന് പോലും മെഡിക്കല്പ്രാക്ടീസ് നടത്താത്ത ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് ലക്ഷങ്ങളാണ് ലിവിഡസ് മരുന്ന് കമ്പനി നല്കിയിട്ടുള്ളത് എന്നാണു രേഖകള്വ്യക്തമാക്കുന്നത്. ഈ വിഷയത്തില്വിശദീകരണത്തിനായി ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്തന്റെ ടെലിവിഷന്പരിപാടികള്ക്കുള്ള സ്‌പോണ്‌സറിങ്ങാണ് ഇതെന്നായിരുന്നു ഡോക്ടറുടെ വാദം.

ആരോഗ്യരംഗം ചൂഷണവിധേയമാകുന്നത് ഔഷധ കമ്പനികള്‌ഡോക്ടര്മാര്ക്ക് നല്കുന്ന ഇത്തരം പ്രലോഭനങ്ങളാണ്. വന്കമ്മീഷനുകള്, വന്‌സമ്മാനങ്ങള്, രാജ്യാന്തര വിദേശ യാത്രകള്മുതലായവയാണ് ഓരോ മരുന്ന് കമ്പനികളും തങ്ങളുടെ ഉല്പ്പന്നത്തെ രോഗികളുടെ വിപണിയിലെത്തിക്കാന്‌ചെലവാക്കുന്നത്. വന്തുക മുടക്കി മെഡിക്കല്വിദ്യാഭ്യാസം നേടുന്നവര്പലരും ഈ വിധം പ്രലോഭനങ്ങള്ക്കടിമപ്പെട്ട് അനാവശ്യ ടെസ്റ്റുകളും മരുന്നുകളും നിര്‌ദേശിക്കുന്നു.

ആലപ്പുഴയിലെ മെഡിക്കല്‌കോളെജിലെ പ്രമുഖനായ ഒരു ഡോക്ടറുടെ മകളുടെ വിവാഹത്തിന് വധൂവരന്മാര്എത്തിയത് ഹെലികോപ്ടറിലായിരുന്നു. കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളും സമുദായ പ്രമാണിമാരും പങ്കെടുത്ത വിവാഹ മാമാങ്കത്തില്ഈ ഡോക്ടറെ പ്രീതിപ്പെടുത്തുന്നതിനായി ലക്ഷങ്ങള്‌പൊടിക്കാന്മരുന്ന് കമ്പനികള്മത്സരിക്കുകയായിരുന്നു. ഇതേ ഡോക്ടര്ക്ക് ലിവിഡസ് കമ്പനി ഇപ്പോഴും നല്കുന്ന കോഴ പ്രതിമാസം ഒന്നരലക്ഷത്തിലധികം രൂപയാണ്.

ആലപ്പുഴയിലെ ഈ ഡോക്ടറുടെ വീട്ടിലെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്ഞങ്ങള്എത്തിയപ്പോള്അമ്പതോളം രോഗികള്ക്യൂവിലായിരുന്നു. തീരദേശ മേഖലയിലെ പാവങ്ങളില്പാവങ്ങളായ തൊഴിലാളികളും കുലിപണിക്കാരുമായിരുന്നു അവര്. ഒരോ സന്ദര്ശനത്തിനും ഇവരില്‌നിന്ന് തീരെ അധികമല്ലാത്ത തുകയാണ് കണ്‌സള്ട്ടന്‌സി ഫീസ്ആയി കൈപ്പറ്റുന്നതെങ്കിലും മരുന്ന് കമ്പനിയില്‌നിന്നും കൂടുതല്കമ്മീഷന്‌ലഭിക്കുന്ന ഗുണ നിലവാരം കുറഞ്ഞ മരുന്നുകള്മാറ്റു മരുന്നുകളുടെ കൂട്ടത്തില്കൂടുതല്രോഗികള്ക്ക് എഴുതിയാണ് ഈ നഷ്ടം മുതലാക്കുന്നത്. ലിവിഡസ് ഫാര്മസ്യൂട്ടിക്കല്മാത്രമാണ് ഈ ഡോക്ടര്ക്ക് ഇത്രയും തൂക നല്കുന്നത്. ഇത്തരത്തില്അഞ്ചോളം കമ്പനിയില്‌നിന്നാണ് ഡോക്ടര്‌കോഴവാങ്ങുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയിലെ വിജോ ജോര്‍ജ് എന്ന ഡോക്ടര്ക്ക് ലിവിഡസ് മരുന്ന് കമ്പനി നല്കുന്നതായി അവരുടെ രേഖകളില്പറയുന്നത് പ്രതമാസം ലക്ഷങ്ങളാണ്. എന്നാല്തനിക്ക് പണം ലഭിക്കുന്നില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. അതേ സമയം പണം നല്കുന്ന ഡോക്ടര്ക്ക് ലിവിഡസ് അയക്കുന്ന ടെലിഫോണ്‌സന്ദേശങ്ങള്ഈ ഡോക്ടര്ക്കും അയച്ചിട്ടുണ്ട്. ഈ തെളിവ് ചൂണ്ടികാട്ടിയപ്പോള്അജ്ഞതമായ സന്ദേശമായിരുന്നുവെന്നാണ് ഡോക്ടര്മറുപടി നല്കിയത്. സാധാരണക്കാരില്‌സാധാരണക്കാരവര്എത്തുന്ന എറണാകുളത്തെ ജില്ലാ ആശുപത്രിയിലെ പ്രമുഖ ഡോക്ടറാണ് ഇദ്ദേഹ, മരുന്ന് കമ്പനികള്ക്ക് വേണ്ടി എത്ര പാവങ്ങളെ ചൂഷണം ചെയ്തിട്ടാണ് ഈ ലക്ഷങ്ങള്‌കൈപ്പറ്റുന്നത്. തനിക്ക് പണം ലഭിക്കുന്നില്ലെന്ന് ഡോക്ടര്അവകാശപെടുന്നില്ലെങ്കിലും മരുന്ന് കമ്പനി അയച്ച സന്ദേശങ്ങള്‌ഡോക്ടര്ക്ക് കുരുക്കായി മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം അനന്തപുരി എക്‌സ്പ്രസില്‌നിന്ന് റെയില്വേ പോലീസ് മുപ്പത് ലക്ഷം രൂപയുടെ കുഴല്പ്പണം പിടികൂടി. വിശദായമായ ചോദ്യം ചെയ്യലില്‌നഗരത്തിലെ ഡോക്ടര്മാര്ക്ക് മാസപ്പടി കൊടുക്കാന്എത്തിച്ച പണമായിരുന്നു ഇതെന്ന് തെളിഞ്ഞു. ഇന്ത്യയിലെ ഇരുപതിനായിരം കോടിയിലധികമുള്ള മരുന്ന് മാര്ക്കറ്റില്‌സിംഹഭാഗവും നിയന്ത്രിക്കുന്നത് കേരളത്തിലെ മരുന്നുഷാപ്പുകളാണ്. കാക്കതൊള്ളായിരും ക്ലിനിക്കുകളും മെഡിക്കല്‌ഷോപ്പുകളുമായി കച്ചവടം പൊടിപൊടിക്കുമ്പോള്തടിച്ചുകൊഴുക്കുന്നത് ഡോക്ടര്മാരും മരുന്ന് കമ്പനികളുമാണ്. ഡോക്ടറെ ദൈവമായി കണ്ടിരുന്ന കാലത്തിനപ്പുറം തന്റെ പോക്കറ്റ് വീര്പ്പിക്കാന്വിഷമെഴുതാനും മടിക്കില്ലെന്നാണ് ഞങ്ങള്ക്ക് ലഭിച്ച രേഖകള്വ്യക്തമാക്കുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന സര്ക്കാര്‌ഡോക്ടര്മാരും ഈ കൊള്ളയില്മുന്പന്തിയില്തന്നെയാണ്.

ഒരു ഡോക്ടര്‍ക്ക് വേണ്ടത് മനുഷ്യത്വവും മെഡിക്കല്‍ പ്രാക്ടീസിലുള്ള താല്‍പ്പര്യവുമാണ്. പക്ഷേ ഇന്ത്യയില്‍ ഇന്ന് രോഗലക്ഷണപ്രകാരമുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നതിന് പകരം ധനാര്‍ത്തിമൂത്ത ഫാര്‍മസികള്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാകും എഴുതുക അതിനുള്ള കാരണം ആരോഗ്യരംഗത്ത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം നേടിയ മേല്‍കൈയാണ് ഈ കോര്‍പറേറ്റ് മരുന്ന് കമ്പനികള്‍ ലാഭം മാത്രം ലക്ഷ്യമാക്കിയാണ് ബിസിനസ് ചെയ്യുന്നത്. മനുഷ്യ ജീവനും ആരോഗ്യ സംരക്ഷണവും അവര്ക്ക് ഒരു വിഷയമേ അല്ല. ഈ കോര്‍പ്പറേറ്റ് മരുന്ന് കമ്പനികളും കോര്‍പറേറ്റ് ആശുപത്രികളും കൈകോര്‍ക്കുമ്പോള്‍ മെഡിക്കല്‍ വ്യവസായ അധോലോകം തഴച്ചു വളരുന്നു.
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ ജയനും ലിവിഡസ് നല്‍കുന്നത് ലക്ഷങ്ങളാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഡോക്ടര്മാര്കമ്മീഷനായോ, കോഴയായോ, സമ്മാനങ്ങളായോ ആരില്‌നിന്നും എന്തെങ്കിലും കൈപ്പറ്റുന്നത് കുറ്റകരമായിരിക്കെയാണ് സര്‍ക്കാര്‍സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഈ ഡോക്ടര്‍ ലക്ഷങ്ങല്‍ മരുന്ന് കമ്പനിയില്‍ നിന്നും കമ്മീഷനായി വാങ്ങുന്നത്.

ഇത്തരത്തില്‍ നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഈ മരുന്ന് കമ്പനിയില്‍ നിന്ന് അച്ചാരം പറ്റി മലയാളികളെ കൊലയ്ക്ക് കൊടുക്കുന്നു. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറുന്നതോടെ കേരളത്തിലെ ഡോക്ടര്‍മാരുടെ വന്‍ക്കൊള്ളസംഘവും രോഗികളെ പിഴിഞ്ഞൂറ്റുന്ന ലിവിഡസ് ഫാര്മസ്യൂട്ടിക്കലും മറുപടി പറയേണ്ടി വരും. വരും ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കോഴപണത്തെ കുറിച്ചുള്ള ദൃശ്യങ്ങളും രേഖകളും പുറത്ത് വരുന്നതോടെ നിയമ നടപടികളും ആരംഭിക്കും

ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍

മരുന്ന് കമ്പനികളില്‍ നിന്ന് അച്ചാരം പറ്റി രോഗികള്‍ക്ക് മരുന്നെഴുതുന്ന സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കടുത്ത സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം രംഗത്ത്. ലിവിഡസ് മരുന്നു കമ്പനി ഡോക്ടടര്‍മാര്‍ക്ക് നല്‍കിയ കോഴകണക്കുകള്‍ പുറത്തായതോടെയാണ് വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. അതേ സമയം മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. വിദേശ യാത്രകള്‍ നടത്തുന്നതും കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുക്കാനും മരുന്നുകമ്പനികളുടെ സഹായം കൈപ്പറ്റുന്നതും മെഡിക്കല്‍ എത്തിക്ക്സിന് വിരുദ്ധമാണെന്ന് ഐ എം എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ എം എന്‍ മേനോന്‍ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

മെഡിക്കല്‍ കൗണ്‍സിലിനാണ് നിയമപരമായി നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുള്ളത്, എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പെടുന്ന പാരാതികള്‍ പരിഹരിക്കാന്‍ എത്തിക്ക്സ് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച ശേഷം കടുത്ത നടപടികള്‍ ഐഎം എ സ്വീകരിക്കും, മരുന്ന് കമ്പനികളില്‍ നിന്ന് കോഴ കൈപ്പറ്റി ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വില്‍പ്പന നടത്തുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. (തുടരും)

Top