പശുത്തൊഴുത്തില്‍ അന്തിയുറങ്ങിയിരുന്ന ഏഷ്യന്‍ മെഡല്‍ ജേതാവ്; ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്നു പറന്ന കുഷ്ബീര്‍ കൗറിന്റെ ജീവിതം

സിനിമാക്കഥയെ വെല്ലുന്ന ജീവതമാണ് കുഷ്ബീര്‍ കൗര്‍ എന്ന ഏഷ്യന്‍ ഗയിംസ് മെഡല്‍ ജേതാവിന്റെത്. കഷ്ടപ്പാടുകളുടെ കണ്ണീര്‍ക്കയത്തില്‍ നിന്നും ഉയര്‍ന്നുപറന്ന ഫീനിക്‌സ് പഖ്ഷിയാണ് കുഷ്ബീര്‍ കൗര്‍. അന്തിയുറങ്ങാന്‍ ഒരു വീടുപോലും ഇല്ലായിരുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളുമാണ് അവര്‍ ചുമലിലേറ്റിയത്.

അന്തിയുറങ്ങാന്‍ നല്ലൊരു വീടുണ്ടായിരുന്നില്ല. അഭയം തേടിയിരുന്നത് പശുത്തൊഴുത്തിലാണ്. മഴ പെയ്ത് കുടില്‍ ചോരുന്ന രാത്രികളില്‍ അഞ്ച് മക്കളും അമ്മയും പശുക്കള്‍ക്കൊപ്പം ഉറങ്ങി. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ ക്യാംപില്‍ വെച്ചാണ് 2014ലെ ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ കുഷ്ബീര്‍ കൗര്‍ കണ്ണീരോര്‍മകള്‍ പങ്കുവെച്ചത്. ഇന്ന് പഞ്ചാബ് പൊലീസില്‍ ഡിഎസ്പി റാങ്കിംഗില്‍ ജോലി ചെയ്യുകയാണ് കുഷ്ബീര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഴുപ്പട്ടിണിയായിരുന്നു മിക്ക ദിവസങ്ങളിലും. അച്ഛന്‍ ചെറുപ്പത്തിലെ തന്നെ മരിച്ചു. രണ്ട് പശുക്കളെ വളര്‍ത്തി അമ്മ ജസ്ബീര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട് കൊണ്ടിരുന്നു. ബന്ധുക്കളാരും ജസ്ബിറിനെയും കുടുംബത്തെയും തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. എന്നാല്‍, അമ്മ തളരാതെ പോരാടി. പാല്‍ വിറ്റും തയ്യല്‍ പണിചെയ്തും പണമുണ്ടാക്കി തന്നെക്കൊണ്ടാവും വിധം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി. സ്‌കൂള്‍ ഫീസ് നല്‍കാന്‍ അധ്യാപകര്‍ സഹായിച്ചു. എങ്കിലും പരാധീനതകളെക്കുറിച്ച് ജസ്ബീര്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടില്ല.

കുഷ്ബീറിനെക്കൂടാതെ മറ്റ് നാല് മക്കളായിരുന്നു ആ വീട്ടില്‍. മൂന്ന് പെണ്‍മക്കളും ഒരാണും. ചാണകം മണക്കുന്ന വീട്ടിലേക്ക് കൂട്ടുകാരെ വിളിച്ചു കൊണ്ടുവരാന്‍ കുഷ്ബീറിന്റെ സഹോദരന്‍ ബിക്രംജിത്തിന് നാണക്കേടായിരുന്നു.

കുഷ്ബീര്‍ താരമായതോടെയാണ് കുടുംബത്തിലെ കഷ്ടപ്പാടുകള്‍ മാറാന്‍ തുടങ്ങിയത്. അവള്‍ മെഡലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയപ്പോള്‍ കുടുംബത്തിലുള്ളവര്‍ നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങി. വീടിന് മുകളില്‍ ചോരാത്ത സിമന്റ് മേല്‍ക്കൂര നിര്‍മിച്ചു. ഇപ്പോള്‍ ജസ്ബീറിനും മക്കള്‍ക്കും നല്ലൊരു വീടുണ്ട്. പെണ്‍മക്കളാണ് തന്റെ അഭിമാനമെന്ന് ഈ അമ്മ പറയുന്നു. അമ്മയുടെ കഠിനാദ്ധ്വാനം കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയതെന്ന് കുഷ്ബീറും സാക്ഷ്യപ്പെടുത്തുന്നു.

Top