
ഗൗളിശാസ്ത്രം അന്ധവിശ്വാസമാണോ ? നമ്മുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ മുന്‍കൂട്ടി കാട്ടിത്തരാന്‍ ഗൗളിശാസ്ത്രത്തിന് കഴിയുമെന്നാണ് ഗൗളിശാസ്ത്രക്കാരുടെ വാദം . ഗൗളിയുടെ ശബ്ദവും സ്പര്‍ശനവും നോക്കി ഇക്കാര്യങ്ങള്‍ അറിയാം.
സ്ത്രീകളും ഗൗളിയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ ഇത്തരം ശാത്രക്കാരുടെ വിശകലനം ഇതാ:സ്ത്രീയുടെ തലയില്‍ ഗൗളി പതിക്കുന്നത് ഐശ്വര്യമാണ്. എന്നാല്‍ നെറുകിലാണെങ്കില്‍ മരണവും തലമുടിക്കെട്ടിലാണെങ്കില്‍ അഗ്നിഥയവുമാകും ഫലം. സ്ത്രീയുടെ കഴുത്തിന് പിന്നില്‍ ഗൗളി പതിച്ചാല്‍ കുടുംബകലഹവും വലതു കവിളില്‍ വൈധവ്യവും, ഇടതു കവിളില്‍ സ്പര്‍ശിച്ചാല്‍ ഇഷ്ടജനസമാഗമവുമാണ് ഫലം. വലത് ചെവിയില്‍ സ്പര്‍ശിച്ചാല്‍ ദീര്‍ഘായുസ്സും, ഇടത് ചെവിയിലാണെങ്കില്‍ സ്വര്‍ണ്ണലാഭവും ധനലാഭവുമാണ് ഫലം.മൂക്കിലാണെങ്കില്‍ കലഹവും കീഴ്ച്ചുണ്ടിലേത് ഐശ്വര്യവും ഇരു ചുണ്ടിലും ഒന്നിച്ചെങ്കില്‍ നാശവുമാണ് ഫലം.
വാരിയെല്ലില്‍ ബന്ധുസമാഗമവും ഇരു തോളിലും വീഴുന്നത് ഭര്‍ത്തൃസുഖവും സ്തനങ്ങളില്‍ വീണാല്‍ ദു:ഖവുമാണ് ഫലം. കന്യകയുടെ വയറില്‍ ഗൗളി പതിച്ചാല്‍ വിവാഹം വൈകാതെ നടക്കുന്നതാണ്. നഖത്തിലായാല്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും. കാല്‍വിരലില്‍ ഗൗളി സ്പര്‍ശമുണ്ടായാല്‍ സന്താനലാഭം. കൈപ്പുറത്തായാല്‍ ആഭരണ ലാഭത്തെ സൂചിപ്പിക്കുന്നു.നാഭിയിലാകയാല്‍ സാമ്പത്തിക വര്‍ധനയും ഗൃഹ്യസ്ഥാനത്തു വീണാല്‍ പതനവും മരണതുല്യതയും ഫലം.