ചൈന്നെ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്. 21 കോര്‍പറേഷനുകള്‍, 138 മുന്‍സിപ്പാലിറ്റികള്‍, 489 പഞ്ചായത്തുകള്‍ എന്നിവയാണു ജനവിധി തേടുന്നത്. 12,800 സ്ഥാനങ്ങളിലേക്കാണു വോട്ടിങ്. 22നാണു വോട്ടെണ്ണല്‍. ഗ്രേറ്റര്‍ ചൈന്നെ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പട്ടിക ജാതി വിഭാഗത്തിലുള്ള വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ ആദ്യമായാണ് മേയര്‍ സ്ഥാനത്തേക്ക് ദളിത് സ്ത്രീകളെ പരിഗണിക്കുന്നത്. പുതുതായി രൂപീകരിച്ച താംബരം കോര്‍പറേഷനും പട്ടിക ജാതി വനിതകള്‍ക്കായി സംവരണം ചെയ്തു. ഒരു ലക്ഷം പോലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചത്. ഡി.എം.കെയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ റൊമാനിയന്‍ പൗരനോട് എമിഗ്രേഷന്‍ ബ്യൂറോ വിസാ ചട്ടലംഘനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക