അച്‌ഛനും മകനും നേര്‍ക്കുനേര്‍ പോരാടുന്നു

കുട്ടമ്പുഴ : മാമലക്കണ്ടം താലിപ്പാറ പത്താം വാര്‍ഡില്‍ അച്‌ഛനും മകനു നേര്‍ക്കുനേര്‍. പട്ടിക വര്‍ഗ സംവരണ വാര്‍ഡായ താലിപ്പാറയില്‍ മാരിയപ്പനാണ്‌ ഇടതു സ്‌ഥാനാര്‍ഥിയെങ്കില്‍ കോണ്‍ഗ്രസിനു വേണ്ടി മകന്‍ വിഷ്‌ണു മാരിയപ്പനാണ്‌ മത്സരിക്കുന്നത്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മാരിയപ്പന്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായിരുന്നു. വിജയിച്ചില്ല. ഇക്കുറി കോണ്‍ഗ്രസ്‌ വിട്ട്‌ ഇടതു പാളയത്തിലാണ്‌ മാരിയപ്പന്‍. ഓട്ടോ ഡ്രൈവറാണ്‌ വിഷ്‌ണു. യു.ഡി.എഫ്‌. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ്‌ വിഷ്‌ണുവിനെ മത്സരിപ്പിക്കുന്നത്‌. അതേ വിശ്വാസത്തിലാണ്‌ എല്‍.ഡി.എഫും. അച്‌ഛനും മകനും വീട്ടില്‍. മല്‍സര വേദിയില്‍ വിജയത്തിനായുള്ള അടവുകള്‍. ഇതാണ്‌ വിഷ്‌ണുവിന്റെ നിലപാട്‌. മാരിയപ്പന്‍ മാമലക്കണ്ടം സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ബോര്‍ഡ്‌ അംഗമാണ്‌. വോട്ടര്‍മാര്‍ കൗതുകത്തോടെ ഉറ്റു നോക്കുന്ന താലിപ്പാറ വാര്‍ഡില്‍ ആരെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നറിയാന്‍ കാത്തിരുന്നേ പറ്റൂ.

Top