തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടുന്ന എല്ലാ വാര്‍ഡുകളിലും ബിജെപിയുടെ കടന്നുകയറ്റം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്കു മുന്‍തൂക്കം.കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് – 27, എല്‍ഡിഎഫ് – 26. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നു വിജയിച്ച യുഡിഎഫ് വിമതന്‍ രാകേഷ് പറഞ്ഞു.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫിനും എല്‍ഡിഎഫിനും 27 സീറ്റുകള്‍ വീതം. യുഡിഎഫിന്റെ വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.കെ. രാഗേഷായിരിക്കും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്നത്. പുതുതായി രൂപീകരിച്ച ഇവിടെ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതായി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്ത്. മുപ്പതിലധികം സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. എല്‍ഡിഎഫിനെ വിറപ്പിക്കുന്ന തലത്തിലാണ് ഇവിടെ ബിജെപിയുടെ മുന്നേറ്റം. വിജയം ആര്‍ക്കെന്ന് ഉറപ്പിക്കാന്‍ സാധിക്കാത്ത തരത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. കഴിഞ്ഞ വര്‍ഷം ആറു സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചിരുന്നത്.
കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നിര്‍ണായകമാകും. കൊച്ചി കോര്‍പറേഷന്‍: തേവര ഡിവിഷനില്‍ ബിജെപിക്ക് അട്ടിമറി ജയം. ബാലഗോകുലം മുന്‍ ഭാരവാഹി ലിഷ സന്തോഷ് (31) ജയിച്ചു. തൊട്ടടുത്ത കോന്തുരുത്തിയില്‍ കഴിഞ്ഞ തവണ ജയിച്ച ഗ്രേസി ആന്റണി ആയിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റേത് യുപി സ്കൂള്‍ അധ്യാപിക എലിസബത്ത് ആയിരുന്നു.
കൊച്ചി ഒഴികെയുള്ള ബാക്കി അഞ്ചു കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും തമ്മിലുള്ള മല്‍സരത്തില്‍ വൈസ് ചെയര്‍മാന്‍ യു. മുഹമ്മദ് ജയിച്ചു. ബിജെപിയുടെ സഹായത്തോടെ മല്‍സരിച്ച ചെയര്‍പഴ്സന്‍ രാജശ്രീ കോമളത്തിന് കിട്ടിയത് വെറും 67 വോട്ട്.
നീലേശ്വരം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം. ആകെ 32 വാര്‍ഡുകളില്‍ ഫലം വന്ന 15ല്‍ 13 എല്‍ഡിഎഫിന്. മൂന്നിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പാലക്കാട് ചിറ്റൂര്‍ നഗരസഭയിലെ 29 സീറ്റുകളില്‍ 11 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. എട്ടിടത്ത് യുഡിഎഫും ജയിച്ചു. നിലവില്‍ എല്‍ഡിഎഫിനു മൂന്നു സീറ്റാണുളളത്.
ഒറ്റപ്പാലം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഫലപ്രഖ്യാപനം. ആകെയുള്ള 36 വാര്‍ഡില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 8, ബിജെപി 7, സിപിഎം വിമതര്‍ 5, സ്വതന്ത്രന്‍ 1 എന്നതാണു കക്ഷിനില.
പ്രമുഖ സ്ഥാനാര്‍ഥികളായിരുന്ന ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണ്‍, എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജ എന്നിവര്‍ പരാജയപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണനോടാണ് ഗിരിജ പരാജയപ്പെട്ടത്. മുന്‍ സ്പീക്കര്‍ അലക്സാണ്ടര്‍ പറമ്പിത്തറയുടെ മകന്‍ ഡേവിഡ് പറമ്പിത്തറയോടാണ് ഉഷ തോറ്റത്. പത്തനംതിട്ടയില്‍ ഡിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ എ. ഷംസുദീന്‍, മുന്‍ നഗരസഭാധ്യക്ഷ സിപിഎമ്മിലെ അമൃതം ഗോകുലന്‍ എന്നിവര്‍ തോറ്റു. തൊടുപുഴ നഗരസഭയില്‍ ചെയര്‍പഴ്സനാകുമെന്നു കരുതിയിരുന്ന കോണ്‍ഗ്രസിന്റെ ഷീജാ ജയന്‍ തോറ്റു.
പാലക്കാട് നഗരസഭയുടെ ആദ്യഫലം പുറത്തുവന്നപ്പോള്‍ ഒന്നാംവാര്‍ഡ് ബിജെപിയും മൂന്നാം വാര്‍ഡ് കോണ്‍ഗ്രസും നേടി. അടൂര്‍ നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. കോണ്‍ഗ്രസ് വിമതനു ഇവിടെ ജയിച്ചിട്ടുണ്ട്.
സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ച കെ.ജി.സത്യവ്രതന്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ വിജയിച്ചു. ചിറ്റൂര്‍ നഗരസഭയില്‍ ഏഴിടത്ത് യുഡിഎഫും രണ്ടെണ്ണത്തില്‍ എല്‍ഡിഫും വിജയിച്ചു. കല്‍പറ്റ നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. 15 സീറ്റ് യുഡിഎഫ്, 12 എല്‍ഡിഎഫ്. ഒരിടത്ത് യുഡിഎഫ് വിമതനാണ് വിജയം. പെരിന്തല്‍മണ്ണ നഗരസഭയില്‍ ഫലമറിഞ്ഞ 10 സീറ്റുകളില്‍ ഏഴ് യുഡിഎഫും മൂന്ന് എല്‍ഡിഎഫും വിജയിച്ചു.
കൊച്ചി നഗരസഭയിലെ ഇടപ്പള്ളി കുന്നുംപുറം ഡിവിഷനില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തോറ്റു. കൊച്ചി മുന്‍ മേയര്‍ യുഡിഎഫിലെ കെ.ജെ. സോഹന്‍ തോറ്റു. വില്ലിങ്ടണ്‍ ഐലന്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാലിനി വിജയിച്ചു. കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥികളിലൊരാളായ സൗമിനി ജയിന്‍ എളംകുളം ഡിവിഷനില്‍നിന്നു വിജയിച്ചു.