മാഹി: തദ്ദേശ തെരഞ്ഞെടുപ്പിനിടെ സംസ്ഥാന 5 വോട്ടർമാർ മരിച്ചു.കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ന്യൂമാഹി പഞ്ചായത്തിലെ പി.വി അച്ചൂട്ടി (75) ആണ് പോളിങ് ബൂത്തിലേക്കുള്ള വഴിയിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഏഴരയോടെ വോട്ട് ചെയ്യാനുള്ള സ്ലിപ്പ് വാങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വോട്ടു ചെയ്യാൻ പോയ കോൺഗ്രസ് കാസർകോട് ബ്ലോക്ക് ജനറൽ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി സി.സി. പത്മനാഭൻ (59) ആണ് മരിച്ചത്. റിട്ട. വില്ലേജ് ഒാഫിസറാണ്.
കാസർകോട് വോട്ട് ചെയ്ത് മടങ്ങിയ യുവാവ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീണു മരിച്ചു. വിദ്യാനഗർ ഐസ് പ്ലാന്‍റിനു സമീപത്തെ മിസ്രിയ മൻസിലിലെ എം.എ സമീർ (35) ആണ് മരിച്ചത്. കുടുംബവുമായി രാവിലെ വിദ്യാനഗർ സർക്കാർ കോളജിലെ ബൂത്തിൽ വോട്ടു ചെയ്തു വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
കൊല്ലം പുത്തൂരിനു സമീപം വെണ്ടാറിൽ വോട്ട് ചെയ്തിറങ്ങിയ റിട്ട. അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. പുത്തൂർ വെണ്ടാർ തെക്കടത്തു കിഴക്കതിൽ (താഴേത്തുണ്ടിൽ) വാസുദേവൻപിള്ള (84) ആണ് മരിച്ചത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് സംഭവം.
കാസര്‍ക്കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശിയും റിട്ട. വില്ലേജ് ഓഫീസറുമായ സി.സി പത്മനാഭന്‍ നായര്‍ (59) ആണ് മരിച്ചത്. വോട്ട് ചെയ്യാന്‍ പോകുന്ന വഴിയില്‍െവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കോണ്‍ഗ്രസ്- മധുര്‍ പഞ്ചായത്ത് പ്രസിഡന്‍റാണ്.