ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഫലപ്രഖ്യാപനത്തിന് മുൻപുതന്നെ ആകെയുള്ള 28 വാർഡിൽ സിപിഎം 14 സീറ്റിൽ എതിരില്ലാതെ വിജയിച്ച മുനിസിപ്പാലിറ്റിയാണ് ആന്തൂർ.കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് – 27, എല്‍ഡിഎഫ് – 26. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നു വിജയിച്ച യുഡിഎഫ് വിമതന്‍രാകേഷ് പറഞ്ഞു
നാമനിർദേശപത്രിക സമർപ്പിക്കാൻ ആളില്ലാത്തതിനാൽ സിപിഎമ്മിന്റെ പത്തു വനിതാ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. സൂക്ഷ്മ പരിശോധനയിൽ നാലുപേരുടെ പത്രിക തള്ളിയതോടെയാണ് 14 വാർഡിൽ സിപിഎമ്മിന് എതിരില്ലാതായത്. കെ.ജഷി ,പി.കെ മുജീബ് റഹ്മാൻ, എം. വസന്തകുമാരി, കെ.പി. നന്ദനൻ എന്നിവരുടെ പത്രികളാണ് തള്ളിയത്. തിരഞ്ഞെടുക്കപ്പെട്ട 14 പേരിൽ 13 പേർ സിപിഎമ്മും മുജീബ് റഹ്മാൻ സിപിഐ സ്ഥാനാർഥിയുമാണ്.
എം. വസന്തകുമാരി,എ. പ്രിയ,കെ.ജഷി,പി.പി ഉഷ,ഒ.പ്രീത,എം.വി. സരോജം,എം.പ്രീത,ടി.ലത,എം. സതി,ടി.യു.സുനിത,പി.കെ ശ്യാമള,കെ.പി. ശ്യാമള.പി.കെ മുജീബ് റഹ്മാൻ.കെ.പി നന്ദനൻ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇതിൽ പി.കെ. ശ്യാമള സംസ്ഥാന സെക്രട്ടേറയറ്റംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ്.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ പീലേരി വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥി ശ്രീജ 586 വോട്ടിന് വിജയിച്ചു. പിന്നാലെ ബക്കളത്തുനിന്നും സിപിഎം സ്ഥാനാർഥി ഷാജു 598 വോട്ടിനും വിജയിച്ചു.
പത്രിക നൽകിയവരെ സിപിഎം ബലമായി പിൻതിരിപ്പിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം. എന്നാൽ, എന്തുകൊണ്ട് പരാതി നൽകിയില്ലെന്നാണ് സിപിഎം നേതൃത്വം തിരിച്ചടിച്ചത്.
നേരത്തെ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്ന ആന്തൂർ പഞ്ചായത്തിനെ അടർത്തിമാറ്റി നഗരസഭയാക്കിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഭരണം പിടിക്കാനായി സിപിഎമ്മിന് ആധിപത്യമുള്ള ആന്തൂരിനെ തളിപറമ്പിനോട് കൂട്ടിച്ചേർക്കുകയായിരുന്നു. തളിപറമ്പിൽ നിന്ന് അടർത്തിമാറ്റിയതോടെയാണ് ആന്തൂരിന് നഗരസഭാ പദവി കിട്ടിയത്.