തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് വയനാട് ഡിസിസി സെക്രട്ടറി പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ചു. ഇന്നലെയറിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാനന്തവാടി നഗരസഭയില്‍ നിന്നും മത്സരിച്ചിരുന്ന ഡിസിസി സെക്രട്ടറി കൂടിയായ പി.വി.ജോണ്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കുവാന്‍ വയനാട്ടിലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാത്രി വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എല്‍.പൗലോസിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതും.

Top