സ്വന്തം ലേഖകൻ
തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ വികാരഭരിതനായി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരം എസ്.എ.പി മൈതാനത്ത് വച്ചായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് യാത്രയയപ്പ് ചടങ്ങുകൾ നടന്നത്.
മറുപടി പ്രസംഗത്തിൽ വികാരാധീനായാണ് ബെഹ്‌റ സംസാരിച്ചത്.വിരമിച്ചെങ്കിലും ബെഹ്‌റ കുറച്ചുനാൾ താൻ കേരളത്തിൽ തുടരുമെന്ന് വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങിൽ താൻ മലയാളം സംസാരിച്ചതും മുണ്ടുടുത്തതും ആരെയും കാണിക്കാൻ വേണ്ടിയല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതാണെന്നും ബെഹ്‌റ വ്യക്തമാക്കി. എല്ലാ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.
ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അതിനായി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കരള പൊലീസിൽ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം വരെ, നീണ്ട അഞ്ച് വർഷക്കാലമാണ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ഒരു സർക്കാരിനൊപ്പം പൂർണമായും പൊലീസ് മേധാവിയായൾ, ഏറ്റവും നീണ്ട കാലം ആ പദവിയിലിരുന്ന ആളുകൂടിയാണ് ബെഹ്‌റ.
ഈ രണ്ട് നേട്ടങ്ങളും ചേർത്തുപിടിച്ചാണ് നീണ്ട 36 വർഷക്കാലമായുളള ഔദ്യോഗിക ജീവിത്തത്തിൽ നിന്നും ബെഹ്‌റ വിരമിക്കുന്നത്.