ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ലോക്സഭയിൽ ബിൽ പാസായി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ പൗരന്മാരുടെ വോ​ട്ട​ർ ഐഡിയും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടയിലും മ​ന്ത്രി കി​ര​ൺ റി​ജി​ജു അവതരിപ്പിച്ച ‘ദ ഇലക്ഷൻ ലോസ് (അമെൻഡ്‌മെന്റ്) ബിൽ 2021’ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് സഭയിൽ പാസായത്.

കള്ളവോട്ടു തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യംവെക്കുന്നത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാൾക്ക് ഒരിടത്തുമാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വ്യക്തിയുടെ പേര് വിവിധ സ്ഥലത്തെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്ന പ്രശ്‌നം (ഇരട്ടവോട്ട്) ഒഴിവാക്കുന്നതിനാണ് വോട്ടർപ്പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് ബില്ലിന്റെ ലക്ഷ്യം സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിന് വർഷത്തിൽ നാലുപ്രാവശ്യം അവസരംനൽകുന്ന രീതിയിൽ സമയക്രമം നിശ്ചയിക്കണമെന്ന് ബില്ലിൽ പറയുന്നു.

അതേസമയം, ആധാർ നമ്പറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ്, എ.ഐ.എം.ഐ.എം., ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇ​നി രാ​ജ്യ​സ​ഭ കൂ​ടി പാ​സാ​ക്കി രാ​ഷ്ട്ര​പ​തി ഒ​പ്പി​ട്ടാ​ൽ ബി​ല്ല് നി​യ​മ​മാ​കും.

Top