ഭാഗ്യദേവതയുടെ കടാക്ഷം;വിൽക്കാൻ കഴിയാത്ത ലോട്ടറിയിൽ നിന്നും വീടില്ലാത്ത കരീമിന് 65 ലക്ഷം

കുണ്ടറ ∙ കേരള ഭാഗ്യക്കുറിയുടെ പൗർണമി നറുക്കെടുപ്പിൽ ലോട്ടറി വിൽപനക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചു. പെരുമ്പുഴ ചരുവിള വീട്ടിൽ അബ്ദുൽ കരീമിനാണ് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. ആർഎൻ 285 സീരീസിൽപ്പെട്ട ആർഇ 314206 നമ്പരിനാണ് ഒന്നാം സ്ഥാനം കിട്ടിയത്.

ഇരുപതാമത്തെ വയസ്സിൽ ലോട്ടറി കച്ചവടം തുടങ്ങിയ കരീമിനെ ആദ്യമായാണ് ഭാഗ്യദേവത കടാക്ഷിച്ചത്. വിൽക്കാൻ കഴിയാതെ പോയതിനെ തുടർന്ന് കൈവശമുണ്ടായിരുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി വിൽപനയിലൂടെ കുടുംബം പോറ്റിയിരുന്ന കരീം മകളുടെ വിവാഹത്തിനായി ആകെയുണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലവും വീടും വിറ്റിരുന്നു. ഇപ്പോൾ പെരുമ്പുഴ വഞ്ചിമുക്കിലെ വാടകവീട്ടിലാണ് താമസം. ഒരു വീടു വാങ്ങി ലോട്ടറി കച്ചവടം തുടരണമെന്നാണ് കരീമിന്റെ ആഗ്രഹം. ഭാര്യ: ഷീജ. മക്കൾ: ഷംന, ഷംനാദ്. മരുമകൻ: ഷെമീർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top