നാലു കോടി ബമ്പര്‍ ജോസ്ഗിരിയിലെ മരംവെട്ട് തൊഴിലാളിക്ക്

ചെറുപുഴ: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നാലുകോടി അടിച്ചത് ജോസ്ഗിരിയിലെ മരംവെട്ടു തൊഴിലാളിയായ വെള്ളിയാംകണ്ടത്തില്‍ ഡെന്നീസിന്. ഒരാഴ്ച മുന്‍പാണ് ഡെന്നീസ് ചെറുപുഴ ബസ്‌സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നും ടിക്കറ്റ് എടുത്തത്. ബമ്പര്‍ അടിച്ചതറിഞ്ഞ് ഡെന്നീസിന്റെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. മരപ്പണിയെടുത്ത് ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുവാന്‍ വിഷമിച്ചിരുന്ന ഡെന്നീസിന് പുതുവത്സര സമ്മാനമായി ബമ്പര്‍ ലോട്ടറി അടിക്കുകയായിരുന്നു. ഭാഗ്യവാനെത്തേടിയുള്ള ലോട്ടറി ഏജന്‍സി ഉടമയുടേയും നാട്ടുകാരുടേയും അന്വേഷണം ഇന്നു രാവിലെയോടെയാണ് അവസാനിച്ചത്. ഭാവികാര്യങ്ങള്‍ സഹോദരനുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡെന്നീസ് പറഞ്ഞു.

Top