ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 21 കാരനെ 71 കാരിയ്ക്ക് വിവാഹം കഴിയ്ക്കണം; അനുവദിക്കില്ലെന്ന് കോടതി

പ്രണയത്തിന് കണ്ണും കാതുമില്ലെങ്കിലും ഇങ്ങനെയൊക്കെ പ്രേമിക്കാവോ….എന്നാണ് ഈ മുത്തശ്ശിയുടെ പ്രേമക്കഥ കേട്ടവര്‍ പറയുന്നത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 21 കാരനെ വിവാഹം കഴിക്കണമെന്ന വാശിയിലാണ് 71 കാരി.

തന്നേക്കള്‍ 50 വയസ്സ് ഇളപ്പമുള്ള കാമുകനെ വരിക്കാനുള്ള മുതു മുത്തശ്ശിയുടെ മോഹത്തിന് സ്വിസ് കോടതി തടയിട്ടു. സ്വിറ്റ്‌സര്‍ ലണ്ടുകാരിയായ 71 കാരി ടുണീഷ്യക്കാരനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ പല താല്‍പ്പര്യങ്ങളും ഒന്നാണെന്നും താന്‍ അയാളെ പ്രണയിക്കുന്നതായും 71 കാരി ഗ്രാന്‍ പറഞ്ഞു. കുട്ടികള്‍ വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതിനാല്‍ തങ്ങള്‍ക്ക് ഇടയിലുള്ള 50 വയസ്സ് പ്രായ വ്യത്യാസം ഒരു പ്രശ്‌നമല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ടുണീഷ്യക്കാരന്റെ കുടിയേറ്റത്തെ സഹായിക്കാന്‍ നടത്തുന്ന തട്ടിപ്പെന്ന് പറഞ്ഞ് വിവാഹത്തെ കോടതി നിഷേധിച്ചു. കാമുകന്‍ ടുണീഷ്യക്കാരനെ സ്വിറ്റ്‌സര്‍ലന്റിലേക്ക് കുടിയേറാന്‍ സഹായിക്കാനുള്ള നാടകമാണ് എന്ന് വിലയിരുത്തിയ കോടതി ഷാം മാര്യേജിനുള്ള നീക്കമായിട്ടാണ് വിലയിരുത്തിയത്.

അതേസമയം തങ്ങളുടെ പ്രണയം സത്യസന്ധമാണെന്നാണ് മുത്തശ്ശി പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് യുവാവിന് 18 വയസ്സുള്ളപ്പോള്‍ ഇന്റര്‍നെറ്റ് ചാറ്റ്‌റൂമിലൂടെ പരിചയപ്പെട്ട തങ്ങള്‍ക്ക് പിരിയാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 70കാരി യുവാവിനെ കാണാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ ടുണീഷ്യയിലേക്ക് പറന്നത്രേ. അഞ്ചു ദിവസത്തിന് ശേഷം ടുണീസിലെ സ്വിസ് എംബസിയില്‍ വിവാഹിതരാകാനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

വിമാനത്താവളത്തില്‍ ആദ്യം കണ്ടപ്പോള്‍ തന്നെ പരസ്പരം തിരിച്ചറിഞ്ഞു. എന്നാല്‍ ടൂണീഷ്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ ചുംബിച്ചില്ല. ടുണീസില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ആടു കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബത്തിന്റെ വീട്ടിലേക്ക് അയാള്‍ തന്നെ കൊണ്ടുപോയി. പിന്നീട് ഒരുമിച്ച് കൂറേദിവസം ചെലവഴിച്ചു. റാപ്പ് സംഗീതവും നടത്തവും ഇഷ്ടപ്പെടുന്ന തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സമാനമായിരുന്നു. ഒടുവില്‍ പിരിയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. തന്നെ നാട്ടിലേക്ക് വിടാന്‍ അയാള്‍ തയ്യാറായിരുന്നില്ല. പോകാന്‍ താനും. ഗ്രാന്‍ പറഞ്ഞു.

തുടര്‍ന്നാണ് അയാള്‍ തന്നെ അയാളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. താനും അത് കാത്തിരിക്കുകയായിരുന്നു. തനിക്കും അയാളില്ലാതെ കഴിയില്ലായിരുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഒരുപോലെ ആയിരുന്നതിനാലാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. നിരാശപ്പെടുത്തുന്ന വിധിയെന്നാണ് യുവാവും പ്രതികരിച്ചത്. തനിക്ക് കുട്ടികള്‍ വേണ്ട. അതുകൊണ്ടു തന്നെ പ്രായ അന്തരം ഒരു പ്രശ്‌നമായിരുന്നില്ല. തനിക്കവരെ വേണം അവരില്ലാതെ ജീവിക്കാന്‍ കഴിയില്ല. അവരെ താന്‍ കുടുംബത്തിന് പരിചയപ്പെടുത്തി. സഹോദരി ഒരു ഖുറാന്‍ നല്‍കുകയും ചെയ്തതായി യുവാവ് പറഞ്ഞു.

Top