പയ്യന്നൂര്‍: നഴ്സിങ് വിദ്യാര്‍ത്ഥിനിയുമായി അവിഹിത ബന്ധം തുടരവേ മറ്റൊരു വിവാഹം കഴിച്ച യുവാവാണ് ഒടുവില്പീഡന കേസില്‍ കുടുങ്ങി. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം. വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റു ചെയ്തതും കോടതി റിമാന്‍ഡ് ചെയ്തതും.
പഴയങ്ങാടിയിലെ സ്വകാര്യ നേഴ്സിങ് സ്ഥാപനത്തിന്റെ ബസ് ഡ്രൈവറും മട്ടാമ്പ്രം സ്വദേശിയുമായ ടി.അജയനെയാണ് റിമാന്റ് ചെയ്തത്. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ പത്തൊമ്പത് കാരിയുമായ പരിചയപ്പെട്ട അജയന് സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്കി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
ഒരാഴ്ച മുമ്പ് കൊല്ലം സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. യുവാവ് വിവാഹം ചെയ്തുവെന്ന് വ്യക്തമായതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തളിപ്പറമ്പില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.