പണമുണ്ടോ.. ? ആരെയും പ്രണയിക്കാൻ തയ്യാർ; എന്തും ചെയ്യാൻ തയ്യാറായി സ്‌കൂൾ കുട്ടികൾ

സ്വന്തം ലേഖകൻ

ടോകിയോ: പണമുണ്ടെങ്കിൽ ആരെയും പ്രണയിക്കാൻ തയ്യാറുള്ള സ്‌കൂൾ കുട്ടികളായ സുന്ദരികൾ ജപ്പാനിൽ ഒരുങ്ങുന്നു. സ്‌കൂളിൽ പഠനത്തിനൊപ്പം പണമുണ്ടാക്കാനുള്ള എളുപ്പവഴിയുമായാണ് ഈ പെൺകുട്ടികൾ തയ്യാറെടുക്കുന്നത്.
അച്ഛനും മുത്തശ്ശനുമൊക്കെയാകാൻ പ്രായമുള്ളവർക്ക് സുന്ദരികളായ കൊച്ചു പെൺകുട്ടികൾ കൂട്ട് നൽകുന്ന ‘എൻജോ കോസായ് (പണം നൽകിയുള്ള പ്രണയം)’ എന്ന പേരിൽ അറിയപ്പെടുന്ന പ്രണയമാണ് ട്രെൻഡായി മാറുന്നത്. പണമായും സമ്മാനമായും പ്രതിഫലം സ്വീകരിച്ച് ജപ്പാനിലെ ആകർഷണീയരായ സുന്ദരിക്കുട്ടികൾ മദ്ധ്യവയസ്‌ക്കന്മാർക്ക് കൂട്ട് നൽകുന്ന പരിപാടിയാണിത്. ഈ ‘പഞ്ചാരഡാഡി’ കളെ ‘പാപ്പാകാറ്റ്സു’ എന്നാണ് ജാപ്പനീസ് ഭാഷയിൽ വിശേഷിപ്പിക്കുന്നത്.
പണമായോ പാരിതോഷികമായോ പ്രീതിപ്പെടുത്താൻ കഴിയുന്ന മദ്ധ്യവയസ്‌ക്കർക്ക് ഒരു നിശ്ചിത സമയത്തേക്കോ കാലത്തേക്കോ കമ്പനി നൽകുന്ന ഈ പരിപാടി പ്രചരിപ്പിക്കാൻ പ്രത്യേക വെബ്സൈറ്റുകൾ വരെ ജപ്പാനിലുണ്ട്. പണമോ, സമ്മാനമോ നൽകാൻ കഴിവുള്ള മദ്ധ്യവയസ്‌ക്കന്മാർക്കാണ് പെൺകുട്ടികളെ താൽക്കാലികമായി പ്രണയിക്കാൻ കിട്ടുക. പണമോ ചെലവേറിയ ഭക്ഷണമോ ഡിന്നറുകളോ തുടങ്ങി പെൺകുട്ടി ആവശ്യപ്പെടുന്നത് നൽകണം. സുഹൃത്തുക്കളിൽ നിന്നും സമ്മാനം വാങ്ങുന്നത് പോലെയേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ എന്ന് പാപ്പാകാറ്റസു പ്രമോട്ട് ചെയ്യുന്ന ചില വെബ്സൈറ്റുകൾ പറയുന്നു.
അതേസമയം എൻജോ കോസായിയിൽ പാപ്പാകാറ്റ്സുവിൽ നിന്നും നല്ല പണി കിട്ടിയ പെൺകുട്ടികളുമുണ്ട്. ”രണ്ടു മണിക്കൂറത്തേക്ക് ഒരു ഡിന്നറിന് കൂടെ വന്നാൽ 20,000 യെൻ തരാമെന്ന് പറഞ്ഞാണ് പാപ്പാകാറ്റ്സു വിളിച്ചത്. എന്നാൽ ആഹാരം കഴിച്ചു കഴിഞ്ഞ് ബാത്ത്റൂമിൽ പോയിട്ടു വരാമെന്ന് പറഞ്ഞ് പോയ അയാൾ തന്നെ പറ്റിച്ച് മുങ്ങി. കഴിച്ചതിന്റെ ബില്ലാകട്ടെ 30,000 മായിരുന്നു. താൻ അതുമായി കാത്തു നിൽക്കേണ്ടി വന്നു. തന്നെ തന്റെ ഡാഡി പറ്റിച്ചത് ഇങ്ങിനെയായിരുന്നു എന്ന പറഞ്ഞാണ് പെൺകുട്ടി പാപ്പാകാറ്റസു പ്രമോട്ട് ചെയ്യുന്ന വെബ്സൈറ്റിൽ കുറിച്ചത്. ബാല വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ട്രെന്റാണ് ഇതെന്നും സ്ത്രീ സുരക്ഷ വലിയ പ്രശ്നമായി മാറുമെന്നുമാണ് വിമർശനം. കൗമാരക്കാരിയായ പെൺകുട്ടികൾ അപരിചിതരുമായുള്ള കൂട്ടുകെട്ടിലൂടെ വലിയ ഭീഷണിയാണ് വിളിച്ചു വരുത്തുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജപ്പാനിലെ 13 ശതമാനത്തോളം വരുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ ‘എൻജോ കോസായി’ ചെയ്യുന്നവരാണെന്ന യുഎൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനയ്ക്കെതിരേ നേരത്തേ ശക്തമായ പ്രതിഷേധവുമായി ജപ്പാൻ വിദേശകാര്യ വകുപ്പ് രംഗത്ത് വന്നിരുന്നു. കുട്ടികളെ വിൽപ്പന നടത്തുക, ബാല വേശ്യാവൃത്തി, ബാല ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടുള്ള യുൻ സ്പെഷ്യൽ റിപ്പോർട്ടർ ഡി ബോർ ബുക്വീഷ്യോ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
ഇക്കാര്യത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിൽ ജപ്പാൻ വിദേശകാര്യ മന്ത്രാലയം രേഖാമൂലം സമർപ്പിച്ചിരിക്കുകയാണ്. ടോക്യോയിൽ ഒക്ടോബർ 26 ന് ബക്കീഷ്യോ നടത്തിയ പ്രസ്താവന അവിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അശാസ്ത്രീയവും അലക്ഷ്യവുമായ പരാമർശം ആണെന്ന് ജപ്പാൻ പ്രതികരിച്ചു. എൻജോ കോസായി എന്ന കാര്യത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുകയാണ് താനെന്നും ജപ്പാനിലെ പുതിയ ട്രന്റായി മാറിയിരിക്കുന്ന ഇക്കാര്യത്തിൽ 13 ശതമാനം സ്‌കൂൾ വിദ്യാർത്ഥിനികൾ സജീവമാണെന്നുമായിരുന്നു ബക്കീഷ്യോ പറഞ്ഞത്. ഇക്കാര്യത്തിൽ ബൊക്കേഷ്യോ വിശദീകരണം നൽകണമെന്നും എവിടുന്നാണ് ഈ അക്കം കിട്ടിയതെന്നു വിശദമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top