സെക്‌സ് ഗെയിമുകളുടെ കഥ പറയുന്ന ലവ് ഗെയിംസ് ; തീപിടിപ്പിക്കുന്ന പുതിയ കാലത്ത് മൂന്ന് പേരുടെ ലൈംഗീക ഭ്രാന്ത് പറയുന്നത് വല്ലിയ കാര്യമല്ലെന്ന് സംവിധായകന്‍

തീപിടിപ്പിക്കുഡേറ്റിംഗ് സൈറ്റുകളുടെ ഇക്കാലത്ത് ലൈംഗികതയുടെ പേരില്‍ എന്ത് ഒളിപ്പിക്കാനാണെന്ന് സംവിധായകന്‍ വിക്രംഭട്ട്. മൂന്നാള്‍ക്കാര്‍ ചേര്‍ന്നുള്ള ലൈംഗികതയൊന്നും ഇക്കാലത്ത് വല്യസംഭവമല്ലെന്നും അദ്ദേഹം പറയുന്നു…. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലവ് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ഈ പരാമര്‍ശം.

ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ഭ്രാന്തന്‍ ലൈംഗിക സങ്കല്‍പ്പങ്ങള്‍ പറയുന്നതാണ് ചിത്രത്തിന്റെ കഥ. വിക്രം ഭട്ട് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഇറോട്ടിക് ത്രില്ലര്‍ മൂന്ന് പേര്‍ക്കിടയിലെ ലൈംഗികജീവിതവും അത് ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന വിള്ളലുകളുമാണ് പറയുന്നത്. സിനിമയില്‍ അറോറ അശ്‌ളീലം പറയുന്നതും മയക്കുമരുന്ന് കഴിക്കുന്നതും ഉള്‍പ്പെടെ 18 തവണയാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെച്ചത്. ഇതിനെതിരേ നിര്‍മ്മാതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സെക്‌സ് ഗെയിമുകള്‍ക്കായി പങ്കാളികളെ വെച്ചുമാറുന്ന പോഷ് പാര്‍ട്ടികള്‍ നടക്കുന്ന അപ്പര്‍ ക്‌ളാസ്സിനെ കുറിച്ചാണ് ഈ സിനിമ. തീപിടിപ്പിക്കുന്ന ഡേറ്റിംഗ് സൈറ്റുകളുടെ കാലത്ത് മദ്ധ്യവര്‍ത്തി സമൂഹത്തില്‍ പോലും ഇതുണ്ടെന്നും എന്തു മറയ്ക്കാനാണെന്നുമാണ് സംവിധായകന്‍ തന്നെ ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുകേഷ് ഭട്ടും മഹേഷ്ഭട്ടും ഭൂഷന്‍ കുമാറും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള സിനിമ യുടെ മാര്‍ച്ച് 2 ന് പുറത്ത് വന്ന ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. ചൂടന്‍ രംഗങ്ങള്‍ ആവശ്യത്തിന് നിറച്ച നാലു മിനിറ്റ് നീണ്ട ടീസര്‍ ഇതിനകം 5.8 ദശലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. സണ്ണിലിയോണിനെ വെല്ലുന്ന രീതിയില്‍ അതിരു കവിഞ്ഞ പ്രകടനം നടത്തിയിട്ടുള്ള പത്രലേഖയും മോഡലിംഗില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തിയ ഗൗരവ് അറോറയുമാണ് നായികാനായകന്മാരാകുന്നത്. ഇവര്‍ക്കിടയിലേക്ക് എത്തുന്ന മറ്റൊരു സ്ത്രീയായി താരാ അലീഷാ ബെറിയും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടും.

Top