വീട്ടുകാരുടെ സമ്മതമുണ്ടെങ്കിലും സംഘപരിവാരം അനുവദിക്കുന്നില്ല; പ്രണയം ലൗജിഹാദായ കഥ

മാണ്ഡ്യ: പ്രണയ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയപ്പോള്‍ എതിര്‍പ്പുമായി സംഘപരിവാര സംഘടനകള്‍. കര്‍ണാടകയില്‍ മൈസൂരുവിന് സമീപം മാണ്ഡ്യയിലാണ് വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്രവിവാഹത്തിന് എതിര്‍പ്പുമായി സംഘടനകളെത്തുന്നത്.

എംബി.എ ബിരുദധാരികളും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളുമായ മുസ്ലിം യുവാവും ഹിന്ദു യുവതിയുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടുപേരുടേയും പിതാക്കന്മാര്‍ അടുത്ത സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ കല്ല്യാണത്തിന് സമ്മതം മൂളുകയും ചെയ്തു. 12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് സമ്മതവും നല്‍കി. എന്നാല്‍ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി.
മകളെ ഒരു മുസ്ലീമിന് വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ ഇവര്‍ ‘ലൗ ജിഹാദി’ന് കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകളുടെ നിലപാട്. യുവതിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി. പ്രണയത്തിന്റേയും വിവാഹത്തിന്റേയും പേരില്‍ മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തന്റെ മകളുടെ സന്തോഷമാണ് ഏറ്റവും വലിയ കാര്യമെന്നും മതം പ്രശ്‌നമല്ലെന്നും യുവതിയുടെ പിതാവായ ഡോ.നരേന്ദ്ര ബാബു പറഞ്ഞു. ശിശുരോഗ വിദഗ്ദനായ ഡോക്ടറാണ് നരേന്ദ്ര ബാബു. ജാതിക്കും മതത്തിനുമൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. 12 വര്‍ഷമായി അവര്‍ സ്‌നേഹത്തിലാണ്. മകളെ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിന്റെ പിതാവ് കുട്ടിക്കാലം മുതല്‍ തന്റെ സുഹൃത്താണ്. അവര്‍ വളരെ നല്ല ആളുകളാണെന്നും നരേന്ദ്ര ബാബു വ്യക്തമാക്കി.

ഇവരുടെ വിവാഹ കാര്യത്തില്‍ രണ്ട് കുടുംബങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വളരെ സന്തോഷത്തോടെയാണ് വിവാഹം നടത്തുന്നതെന്നും യുവാവിന്റെ പിതാവായ മുഖ്താര്‍ അഹമ്മദ് പറഞ്ഞു.

Top