
മലപ്പുറം: കഴിഞ്ഞ പതിനൊന്നുമുതല്‍ കാണാതായ യുവതിയെ കണ്ടെത്തിയത് അജ്മീറില്‍. തിരൂര്‍ സ്വദേശി പതിനഞ്ചു വയസ്സുകാരി വിദ്യാര്‍ഥിനി ഉള്‍പ്പെട്ട നാലംഗ സംഘത്തെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നു പോലീസ് കണ്ടെത്തി. കഴിഞ്ഞ 11ന് തിരൂര്‍ സ്വദേശി പുന്നേക്കാട്ട് ബാബുവിന്റെ മകള്‍ ധനശ്രീയെ ചേലേമ്പ്ര കൊളക്കാട്ടുചാലിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് കാണാതായത്.
താമരശേരി തവര കുന്നുമ്മല്‍ അബ്ദുസമദ് ( 19) ന്റെ നേത്യത്വത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അജ്മീറില്‍ നിന്നും കാണാതായ പെണ്‍കുട്ടിയടക്കം നാല് പേര്‍ പോലീസ് പിടിയിലായത്. അബ്ദുസമദിന്റെ സുഹ്യത്തും താമരശേരി സ്വദേശിയുമായ ഓടച്ചാലില്‍ മുഹമ്മദ് ഷാഫിയും ഇയാളുടെ കാമുകിയുമായ 18 കാരിയുമാണ് പോലീസ് പിടിയിലായത്. പരാതി ലഭിച്ച ദിവസം തന്നെ പോലീസ് വയനാട്, താമരശേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കേരളം വിട്ടെന്ന് മനസിലാക്കിയ പോലീസ് മലപ്പുറം ഡി.വൈ.എസ്.പിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നേരിട്ട് പോയി വിശദമായി അന്വേഷിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ കാണാതായതു മുതല്‍ പോലീസ് അബ്ദുസമദിന്റെ സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അബ്ദുസമദിന്റെ മാതാവിന് വന്ന ഫോണ്‍ കോളിന്റെ വിശദാംശം പരിശോധിച്ചപ്പോഴാണ് ഇവര്‍ രാജസ്ഥാനിലുണ്ടെന്ന് പോലീസിന് വ്യക്തമായത്.
തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് അജ്മീര്‍ പോലീസുമായി ബന്ധപ്പെടുകയും നാലു പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തോടെ തട്ടിക്കൊണ്ടുപോകല്‍ റാക്കറ്റാണ് പിന്നിലെന്ന് വ്യാപമായി പ്രചരിച്ചിരുന്നു.
കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെയാണ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയതെന്ന പരാതിയെ തുടര്‍ന്ന് താമരശ്ശേരി സ്വദേശി കൃഷ്ണമൂര്‍ത്തി, സെറീന, ഭര്‍ത്താവ് ഷിഹാബുദ്ധീന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്്റ്റ് ചെയ്ുകയയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.