എംബിബിഎസ് വിദ്യാര്‍ഥിനി കാമുകനൊപ്പം വീണ്ടും ഒളിച്ചോടി;ലൗജിഹാദാണെന്ന പരാതിയുമായി സംഘപരിവാര്‍

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി കാമുകനൊപ്പം ഒളിച്ചോടി. സംഭവം ലൗജിഹാദാണെന്ന പരാതിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ഇതോടെ മെഡിക്കല്‍ കോളജ് പോലീസ് എറണാകുളത്തെ കാമുകന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടെത്തിച്ചു.

 

യുവതിയെ മതം മാറ്റി തീവ്രവാദസംഘടനയില്‍ അംഗമാക്കാനാണ് നീക്കമെന്നാരോപിച്ചാണ് ഹനുമാന്‍സേന, ശ്രീരാംസേന, ബിജെപി തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടിയിപ്പോള്‍ കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനിലാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയും യുവാവും ആറുവര്‍ഷത്തോളമായി പ്രണയത്തിലാണെന്ന് പോലീസും പറഞ്ഞു. ഇതിനു മുമ്പും ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ പോലീസ് സഹായത്തോടെ പിടികൂടുകയും തിരികെ കൊണ്ടുവരികയായിരുന്നു.

Top