കോഴിക്കോട്: ഭീകരാക്രമണത്തില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോഴും പെരിയയില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചപ്പോഴും നിശബ്ദരായിരുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.
ഇത്തരക്കാരെ സാംസ്‌കാരിക നായകന്‍മാര്‍ എന്നല്ല, സാംസ്‌കാരിക നായകളെന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവം ഭക്തജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. ഹൈന്ദവ സമൂഹം കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്നും ഹൈന്ദവതയെ അവഹേളിക്കുന്നവര്‍ ദേവസ്വംബോര്‍ഡില്‍ ഇനി ഉണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുക്കളില്‍ നിന്നുള്ള ചിലരുടേയും ചിലമാധ്യമങ്ങളുടേയും ശ്രമത്താല്‍ ഹിന്ദുസമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. രാജ്യത്തിനു ഭീഷണിയാവുന്നവര്‍ രാജ്യത്തിന് അകത്തുതന്നെയുണ്ട്. വരമ്പത്ത് കൂലി വേണമെന്നു പറഞ്ഞവര്‍ പാക്കിസ്ഥാന്‍ പണി തന്നാല്‍ ചര്‍ച്ച വേണമെന്നു പറയും. ഇവരെ കാശ്മീരില്‍ താമസിപ്പിക്കണം. ഒന്നുകില്‍ ഇവരുടെ വെടി തീരും അല്ലെങ്കില്‍ പാക്കിസ്ഥാന്റെ വെടി തീരുമെന്നും രണ്ടായാലും ഗുണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
കേരളത്തിലെ അമ്മമാരുടെ ജാഗ്രതകൊണ്ട് ലവ് ജിഹാദ് എഴുപത് ശതമാനം കുറഞ്ഞു. ഹിന്ദുക്കള്‍ മതം പഠിക്കാന്‍ തയ്യാറാവണമെന്നും ഹൈന്ദവതയെ അവഹേളിക്കുന്നവര്‍ ദേവസ്വംബോര്‍ഡില്‍ ഇനി ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവതയുടെ സംരക്ഷണത്തിന് പ്രതിജ്ഞചൊല്ലിക്കൊടുത്തുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.