പ്രണയാഭ്യര്‍ത്ഥന നിരസിച്ചു… അധ്യാപിക പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍ ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്. തൂത്തുക്കുടി ശാന്തി റോഡിലെ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് സംഭവം നടന്നത്.

കൊലയാളി ജെ. കീഗന്‍ ജോസ്ഗോമസിനെ (27) സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. രാവിലെ 8.30ഓടെ അധ്യാപിക പള്ളിയിലെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കവെയാണ് അക്രമം നടന്നത്. അരിവാളുമായി പള്ളിക്കകത്ത് പ്രവേശിച്ച യുവാവ് ഫ്രാന്‍സിനയെ വെട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലയ്ക്കും മുതുകിലും ആഴത്തില്‍ വെട്ടേറ്റ ഫ്രാന്‍സിന ഉച്ചത്തില്‍ നിലവിളിച്ച് പള്ളിക്കകത്ത് വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവര്‍ ഫ്രാന്‍സിനയെ തൂത്തുക്കുടി മെഡിക്കല്‍ കോളജിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പള്ളിയിലെ രണ്ട് ക്യാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ച തൂത്തുക്കുടി സൗത്ത് സ്റ്റേഷന്‍ പൊലീസ് കൊലയാളിയായ കീഗനെ തേടി മാരകുടി സ്ട്രീറ്റിലെ വീട്ടിലത്തെിയപ്പോള്‍ മരിച്ചനിലയിലാണ് കണ്ടത്തെിയത്. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ ആറുമാസമായി ഫ്രാന്‍സിനക്ക് പിന്നാലെയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്.രാജിവച്ച അധ്യാപിക ബുധനാഴ്ചയോടെ സ്കൂള്‍ വിടാനിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ച ഫ്രാന്‍സിനയുടെ വിവാഹം നടക്കേണ്ടതായിരുന്നു.

Top