ആദ്യപ്രണയത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് പൊതുവേ പറയാറുള്ളത്. ആദ്യമായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങൾ ഏറെ കണ്ട ആ മുഖം പിന്നീടെത്ര പ്രണയങ്ങൾ പോയ്മറഞ്ഞാലും ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ സുഖമുള്ള ഒരു വേദനയായി നിലകൊള്ളും എന്നൊക്കെ പറയുന്നവരുണ്ട്. സിൽവിന ജെന്നിഫർ എന്ന പെൺകുട്ടിക്കും പറയാനുള്ളത് അതുപോലൊരു മനോഹരമായ പ്രണയത്തെക്കുറിച്ചായിരുന്നു. ഒരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന, പാതിവഴിയില്‍ വച്ചുതന്നെ വീണുപോയ ഒരു നഷ്ടപ്രണയത്തെക്കുറിച്ച്. ഇന്ന് താൻ സന്തുഷ്ടയായ വിവാഹ ജീവിതം നയിക്കുകയാണ്. ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവർ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും പറഞ്ഞുകൊണ്ടാണ് ജെന്നിഫർ വിഡിയോ അവസാനിപ്പിക്കുന്നത്…
Tags: love story