വിവാഹത്തിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള മനസ് ചോദ്യങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹാംപ്‌ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം നാളിതുവരെ മറ്റെവിടെയും നടക്കാന്‍ സാധ്യതയില്ല. ഇവിടെ നിഗെല്‍ സേമെര്‍ എന്ന 57കാരന്‍ തന്റെ കാമുകിയായ 28കാരി റേച്ചല്‍ അല്ലെന്‍ എന്ന കെയര്‍ അസിസ്റ്റന്റിനോട് വിവാഹ സമ്മതം ചോദിച്ചത് പൂര്‍ണ നഗ്നനായിട്ടായിരുന്നു. ഇത് കേള്‍ക്കാന്‍ കാമുകി എത്തിയതും പൂര്‍ണ നഗ്നയായിട്ടായിരുന്നു. ഇതിന് സാക്ഷികളായി 400 സുഹൃത്തുക്കള്‍ പൂര്‍ണനഗ്നരായി എത്തിച്ചേരുകയും ചെയ്തിരുന്നു. തങ്ങള്‍ ആദ്യമായി കണ്ടു മുട്ടി ആറ് മാസത്തിനിടെയാണ് ഇത്തരത്തില്‍ പരസ്യമായി തുണിയുരിഞ്ഞ് പ്രൊപ്പോസ് ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. ആറ് മാസങ്ങള്‍ക്ക് മുമ്പ് കണ്ട് മുട്ടിയതിന് ശേഷം അവര്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. 2017 ജൂണിലായിരുന്നു ഇരുവരും ആദ്യമായി കണ്ട് മുട്ടിയിരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ മനസ്‌ചോദ്യത്തിന് റേച്ചലാണ് ആദ്യം സമ്മതിച്ചതെന്ന് മിക്കവര്‍ക്കും അറിയില്ലെന്നും നിഗെല്‍ വെളിപ്പെടുത്തുന്നു. നാച്വറിസം എന്ന സ്വതസിദ്ധമായ ജീവിതപശ്ചാത്തലത്തിലായിരുന്നു റേച്ചല്‍ വളര്‍ന്നിരുന്നത്. പ്രകൃതിയോടിണങ്ങി തീര്‍ത്തും തുണിയില്ലാതെ ജീവിക്കുന്നത് ഇത്തരക്കാര്‍ക്ക് യാതൊരു സങ്കോചവുമുണ്ടാക്കാറില്ല. എന്നാല്‍ നിഗെല്‍ തന്റെ 40ാം വയസിന് ശേഷമായിരുന്നു തുണികളെ വെറുക്കാന്‍ തുടങ്ങിയിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നിഗെല്‍ തന്റെ ശരീരഭാരത്തിന്റെ പേരില്‍ സ്ഥിരം പരിഹാസസത്തിന് വിധേയനാവാറുണ്ടായിരുന്നുവെന്നും തുടര്‍ന്ന് അതില്‍ നിന്നും മോചനം നേടുന്നതിനായി അദ്ദേഹം സില്‍വര്‍ലെയ്ഗ് എന്ന നാച്വറല്‍ സ്പായില്‍ പോകാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹം നാച്വറിസത്തോട് അടുക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ചുറ്റുമുള്ളവര്‍ അതിനെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാഞ്ഞതിനാല്‍ നിഗെലിന്റെ തുണിയുരിയല്‍ കടുത്ത പരിഹാസത്തിന് വിധേയമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഇവന്റുകള്‍ക്ക് നിഗെല്‍ തുണിയിരിഞ്ഞ് പോകാന്‍ തുടങ്ങി. എന്തിനേറെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പോകുമ്പോള്‍ വരെ നഗ്നനായി പോകാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. നഗ്നനായി നീന്താനും ലോകത്തിലെ ഏറ്റവും വലിയ നാച്വറിസ്റ്റ് ടൗണായ ഫ്രാന്‍സിലെ കേപ് ഡി അഗ്‌ഡെ സന്ദര്‍ശിക്കാനും ഇതിന്റെ ഭാഗമായി നിഗെല്‍ പോയിരുന്നു. 2019ല്‍ അല്ലെങ്കില്‍ 2020ല്‍ വിവാഹിതരാവുന്നതിനാണ് നിഗെലും റേച്ചലും തീരുമാനിച്ചിരിക്കുന്നത്. തുണിയില്ലാതെയും തുണിയുടുത്തും രണ്ട് വട്ടം വിവാഹിതരാവുന്നതിനാണ് ഇവര്‍ ഒരുങ്ങുന്നത്.
നഗ്നയായ കാമുകിക്ക് മുന്നില്‍ പൂര്‍ണനഗ്നനായി പ്രണയാഭ്യര്‍ത്ഥന നടത്തി കാമുകന്‍; സാക്ഷികളായത് പൂര്‍ണനഗ്നരായ 400 പേര്‍; ചിത്രങ്ങള്‍
Tags: love story