വഴിയില്‍ കിടന്നു കിട്ടിയ പെര്‍ഫ്യും കാമുകിക്ക് സമ്മാനമായി നല്‍കി; കാത്തിരുന്നത് വന്‍ദുരന്തം

അമേസ്‌ബെറി: ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ ഒരു പെര്‍ഫ്യൂം ബോട്ടില്‍ തന്റെ ജീവിതം നശിപ്പിക്കുമെന്ന് ചാര്‍ലി റൗളി എന്ന യുവാവ് ഒരിക്കലും കരുതിയില്ല. സീല്‍ ചെയ്ത നിലയില്‍ കണ്ട പെര്‍ഫ്യൂം ബോട്ടില്‍ ആയതുകൊണ്ടാണ് ചാര്‍ളി സംശയമില്ലാതെ അതെടുത്തത്. ചാര്‍ലി പെര്‍ഫ്യൂം കാമുകിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. മണത്ത് നോക്കിയ കാമുകിക്ക് തലവേദനയുണ്ടാവുകയും ഉടന്‍ തന്നെ അവശ നിലയില്‍ ആവുകയും ചെയ്തതോടെയാണ് കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് ചാര്‍ലിക്ക് മനസിലായത്. മണം അടിച്ചതോടെ ചാര്‍ലിക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ അവശ്യ സര്‍വ്വീസുമായി ബന്ധപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും ചാര്‍ലിക്ക് ബോധം നഷ്ടമായിരുന്നു കാമുകിക്ക് ജീവനും.

പെര്‍ഫ്യൂമില്‍ അടങ്ങിയത് രാസായുധമാണെന്ന് സ്വപ്നത്തില്‍ പോലും ചാര്‍ലി കരുതിയിരുന്നില്ല. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് അപകടത്തിന് കാരണമായത് രാസായുധമാണെന്ന് വ്യക്തമായത്. റഷ്യന്‍ ചാരസംഘടനകള്‍ക്കിടയില്‍ വ്യാപകമായ നോവിച്ചോക്ക് എന്ന രാസവിഷമാണ് ചാര്‍ലിക്കും കാമുകിക്കും അപകടമുണ്ടാക്കിയത്. ജൂലൈ 8നായിരുന്നു ചാര്‍ലിയുടെ കാമുകി മരിച്ചത്. ബോധാവസ്ഥയിലേക്ക് മടങ്ങിവരാന്‍ ചാര്‍ലിക്ക് പിന്നെയും സമയമെടുത്തു. മുന്‍ റഷ്യന്‍ ചാരനായ സര്‍ജി സ്‌ക്രിപലും മകള്‍ യൂകിലയും ഇതേ രാസവിഷത്തിന്റെ ആക്രമണത്തിന് വിധേയരായതിന് ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ചാര്‍ലിയുടെ വീട്. അമേസ്‌ബെറിയിലെ ഒരു പാര്‍ക്കിലാണ് സര്‍ജി സ്‌ക്രിപലിനെയും മകളെയും മരണാസന്നരായി കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top