കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചു; യുവാവ് വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു.  താനെയിലെ നലിംബിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാനേഷ് ദിനകരൻ എന്ന യുവാവാണ് മരിച്ചത്. ദിനകരനേയും കാമുകിയെയും സമീപിച്ച അക്രമി പണം ആവശ്യപ്പെട്ടു. തങ്ങളുടെ പക്കൽ പണമില്ലെന്ന് അറിയിച്ചതോടെ അക്രമി ഇവർക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കാമുകിയെ ഇയാൾ പീഡിപ്പിക്കാനും ആരംഭിച്ചു. ഇതു തടഞ്ഞ ദിനകരനെ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി ഒാടി രക്ഷപ്പെട്ടു.

Top