അവിഹിത ബന്ധം ആരോപിച്ച് യുവാവ് കാമുകിയെ വെടിവച്ച് കൊന്നു

ദില്ലി: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 18 കാരിയായ തന്‍റെ കാമുകിയെ യുവാവ് വെടിവച്ച് കൊന്നു. അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന് സാക്ഷികളെയും പൊലീസിനെയും ധരിപ്പിക്കാന്‍ ആയിരുന്നു പ്രതി പ്രദീപ് ഷെറാവത്തിന്‍റെ ശ്രമം. ദില്ലിയിലെ ഷാലിമാര്‍ ബാഘിലാണ് സംഭവം. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി തിരയില്ലാത്ത തോക്കുപയോഗിച്ച് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പരിശീലിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കാമുകിയെ വെടിവച്ച് കൊന്നുവെന്ന് പൊലീസ് പറഞ്ഞു. 29കാരനായ പ്രതി കൊല നടത്തുന്നതിന് രണ്ട് സാക്ഷികള്‍ ഉണ്ടായിരുന്നു. ഇതും ഇയാളുടെ കൊലപാതക ആസൂത്രണത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഇവരിലൊരാള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.

ഷെരാവത്തും കാമുകി റിതികയും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. റിതികയുടെ അമ്മയും സഹോദരിയും സ്വന്തം സ്ഥലമായ ബിഹാറിലേക്ക് താമസം മാറിയതോടെ വീട്ടുജോലിക്കാരിയായ റിതിക ഷെരാവത്തിനൊപ്പമാണ് താമസം. ഷെരാവത്ത് ഡിസ്ക് ജോക്കിയായി ജോലി ചെയ്യുകയാണ്. ഷെരാവത്ത് തന്‍റെ താമസ സ്ഥാലത്ത് ഒരു സല്‍ക്കാരം ഒരുക്കുകയും ഇതിലേക്ക് റിതികയുടെ കൂടി സുഹൃത്തുക്കളെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടിയ്ക്കിടെ തോക്ക് ഉപയോഗിച്ച് പോസ് ചെയ്ത ഷെരാവത്ത് സുഹൃത്തുക്കള്‍ക്ക് നേരെ വെടി വയ്ക്കുന്നതായി അഭിനയിച്ചു. പിന്നീട് തോക്കില്‍ ആരുമറിയാതെ വെടിയുണ്ട നിറച്ച ഷെരാവത്ത് റിതികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സാക്ഷികളായ റിതികയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഷെരാവത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top