കാമുകന്റെ മൃതദേഹം ബിരിയാണിയാക്കിയില്ല; ചെയ്തത് മറ്റൊന്ന്; യുവതി നടത്തിയ പ്രതികാര നടപടിയില്‍ പുതിയ വഴിത്തിരിവ്

ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് കാമുകനെ കൊന്ന് ബിരിയാണി വച്ച് ജോലിക്കാര്‍ക്ക് കഴിക്കാന്‍ കൊടുത്ത യുവതിയുടെ വാര്‍ത്ത. പോലീസിന് മുന്നില്‍ അവര്‍ വിവരിച്ചതെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത നടുക്കുന്നതുമായിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്തകളില്‍ പറഞ്ഞതുപോലെ കാമുകന്റെ ശരീരം ഉപയോഗിച്ച് ബിരിയാണി വെച്ചില്ലെന്ന വെളിപ്പെടുത്തലാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.

പ്രതിയായ മൊറോക്കന്‍ യുവതിയെ കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും അവരുടെ അഭിഭാഷകനാണ് അറിയിച്ചത്. കൊല്ലപ്പെട്ട യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മൊറോക്കോയില്‍ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി. തറയിലുണ്ടായിരുന്ന രക്തം മുഴുവന്‍ കഴുകിക്കളഞ്ഞ് മൃതദേഹം ഒളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിക്കാന്‍ ഒരു ഫ്‌ലാറ്റ് ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നു.

കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റാണ് മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്. പിന്നീട് യുവാവിന്റെ എല്ലാ വസ്ത്രങ്ങള്‍ കത്തിച്ച് ഫോണും പേഴ്‌സും നശിപ്പിച്ചു. ശേഷം മൃതദേഹത്തില്‍ നിന്ന് തലവെട്ടി മാറ്റിയ അവയവങ്ങള്‍ ഓരോന്നും ഓരോ പാത്രത്തിലാക്കി വേവിച്ചു. ഇറച്ചിയും എല്ലും പൊടിയാക്കി മാറ്റി. ഇത് മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് മൊഴി.

യുവാവിന്റെ അജ്മാനിലുള്ള സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു.

എന്നാല്‍, സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top