നവരാത്രിയെ ആസ്പദമാക്കി ലവ് രാത്രി; സല്‍മാനെതിരെ വിഎച്ച്പി

സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. സിനിമയുടെ പേരിനെചൊല്ലിയാണ് വിവാദം കനക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്.

എന്നാല്‍ ചിത്രത്തിന്റെ പേര് നവരാത്രിയെ അപമാനിക്കുന്ന തരത്തിലാണെന്നും ലവ് രാത്രി സൂചിപ്പിക്കുന്നത് ഇതു തന്നെയാണെന്നും വി എച്ച് പി ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഹിന്ദുക്കളുട മതവികാരത്തെ വ്രണപ്പെടുത്ത യാതൊരു പ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിഎച്ച് പിയുടെ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Top