എന്തിനാണ് ഒന്‍പതാം ക്ലാസുകാരി ഒളിച്ചോടിയത് ?പിന്നില്‍ പ്രേമം മാത്രമല്ല.വളര്‍ത്തമ്മയില്‍ നിന്നും രക്ഷപെടല്‍ ?

വിഴിഞ്ഞത്തിനടുത്ത് കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പതിനാലുകാരിയും പതിനാലുകാരനും ഒളിച്ചോടിയതിന് പിന്നില്‍ പ്രേമം മാത്രമല്ലെന്ന് വ്യക്തമായി. കാണാതായതിന് പിന്നില്‍ മറ്റ് ചില പ്രശ്‌നങ്ങളുമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഒന്‍പതാം ക്ലാസുകാരി സഹപാഠിക്കൊപ്പം ഒളിച്ചോടിയത് ട്യൂഷന്‍ ക്ലാസില്‍ പോകാത്തത് ബന്ധു ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് പൊലീസിന് അന്വേഷണത്തില്‍ വ്യക്തമാക്കി.

പാറശ്ശാല സ്വദേശിനിയായ പെണ്‍കുട്ടി കാഞ്ഞിരംകുളത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. അനാഥയായ പെണ്‍കുട്ടിയെ പാറശ്ശാലയിലുള്ള ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഏഴ് വര്‍ഷം മുന്‍പ് കുട്ടിയുടെ വളര്‍ത്തച്ഛന്‍ മരണപ്പെടുകയും ചെയ്തു. പിന്നീട് വളര്‍ത്തമ്മയാണ് കുട്ടിയെ സംരക്ഷിച്ച് പോന്നത്. മുതിരും തോറും വളര്‍ത്തമ്മയുടെ വാക്കിന് പെണ്‍കുട്ടി വില കല്‍പ്പിക്കാതായി വരുകയായിരുന്നു. തുടര്‍ന്നാണ് കാഞ്ഞിരംകുളത്തുള്ള വളര്‍ത്തമ്മയുടെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടിയെ മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളര്‍ത്തമ്മയുടെ ചേച്ചിയും മകനും കുടുംബമായി താമസിച്ചിരുന്ന സ്ഥലത്തേക്ക് കഴിഞ്ഞ അധ്യായന വര്‍ഷമാണ് പെണ്‍കുട്ടിയെ കൊണ്ട് വരുന്നത്. പിന്നീട് കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിനെതുടര്‍ന്ന് കാഞ്ഞിരംകുളത്തെ മകന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ വിളിച്ച് വളര്‍ത്തമ്മയുടെ ചേച്ചി വിവരം അറിയിക്കുകയായിരുന്നു. സമയം അഞ്ചര മണി കഴിഞ്ഞിട്ടും പെണ്‍കുട്ടി എത്താതായതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി കാഞ്ഞിരംകുളം സ്‌റ്റേഷനിലെത്തിയത്.

പെണ്‍കുട്ടി കൃത്യമായി ട്യൂഷന്‍ ക്ലാസില്‍ പോകുന്നില്ലെന്ന് അറിഞ്ഞ ബന്ധു ഇത് പെണ്‍കുട്ടിയോട് ചോദിക്കുകയും വഴക്കു പറയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വൈകുന്നേരം സ്‌കൂളില്‍ നിന്നുമിറങ്ങിയ ശേഷം പെണ്‍കുട്ടി തന്റെ വളര്‍ത്തമ്മയുടെ അടുത്തേക്ക് പാറശ്ശാലയിലുള്ള വീട്ടില്‍ പോകുന്നതിനായി തീരുമാനിക്കുകയായിരുന്നു. ഇതിനായാണ് സ്‌കൂളിലെ കുട്ടിയുടെ കാമുകനായ ഒന്‍പതാംക്ലാസുകാരന്റെ സഹായം തേടിയത്.

പെണ്‍കുട്ടിയും സഹപാഠിയും സ്‌കൂള്‍ യൂണിഫോമിലായിരുന്നതിനാലാണ് ഇവരെ കണ്ടെത്താന്‍ എളുപ്പമായത്.
കുട്ടിയുടെ ഒപ്പം കാണാതായ സഹപാഠിയുടെ ബന്ധു നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഈ പയ്യനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണ് താലൂക്കാശുപത്രിയിലുള്ള ബന്ധുവിനോട് 100 രൂപ കടം വേണം ഒരു സ്ഥലത്തേക്ക് പോകാനാണ് എന്ന് പറഞ്ഞിരുന്നതായി ബന്ധു അറിയിച്ചത്. എന്നാല്‍ ഇവര്‍ ആ സമയത്ത് ആശുപത്രിയിലില്ലാതിരുന്നതിനാല്‍ കാശ് നല്‍കാന്‍ കഴിഞ്ഞിരുന്നുമില്ല.

ഇതേ തുടര്‍ന്നാണ് കാഞ്ഞിരംകുളം പൊലീസ് നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലെത്തിയത്. അവിടെ നാട്ടുകാരും കുട്ടികളെ അന്വേഷിച്ച് പൊലീസിനൊപ്പം കൂടുകയായിരുന്നു. നേരത്തെ സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ ആശുപത്രിയിലുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ ഇവര്‍ അവിടെ നിന്നും പുറത്തേക്ക് പോവുകയും ഒരു ഓട്ടോറിക്ഷയില്‍ കയറി ഒളിച്ചിരിക്കുകയുമായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവര്‍ കണ്ടപ്പോള്‍ അവിടെ നിന്നും ഓടുകയായിരുന്നു. പിന്നീട് ആശുപത്രിയിലെ വെയിറ്റിംങ്ങ് റൂമിന്റെ ഒരു മൂലയില്‍ ഒളിച്ചിരുന്ന കുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

രാത്രി 1.30 കഴിഞ്ഞതോടെയാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. പിന്നീട് പുലര്‍ച്ചയോടെയാണ് കുട്ടികളെ സ്‌റ്റേഷനിലെത്തിച്ചത്. പിന്നീട് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയേയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

Top