ഒളിച്ചോട്ടം ലൈവ്; പിന്നാലെ ചതിച്ചെന്ന് പെണ്‍കുട്ടി; നിരപരാധിയെന്ന് കാമുകന്‍റെ ലൈവ്

എറണാകുളം പിറവത്തെ രണ്ട് കമിതാക്കള്‍ ഒളിച്ചോടിയതിന്‍റെ ലൈവ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോളേജ് യൂണിഫോമില്‍ വന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തങ്ങള്‍ ഒളിച്ചോടി പോകുന്നതായി വ്യക്തമാക്കിയാണ് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ചെറിയ സമയം കൊണ്ട് വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.

വന്നുവന്ന് ഒളിച്ചോട്ടം പോലും ലൈവായിത്തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. തങ്ങള്‍ ഇഷ്ടത്തിലാണെന്നും എന്നാല്‍ തന്‍റെ വീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ഈ ബന്ധത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ പോലും തന്‍റെ വീട്ടുകാര്‍ ശ്രമിച്ചു. അതുകൊണ്ട് ഇനിയും ഇങ്ങനെ തുടരാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുകയാണെന്നും തന്നെ ഇനി ആരും അന്വേഷിക്കേണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതായിരുന്നു ആദ്യത്തെ വീഡിയോ. എന്നാല്‍ അധികം വൈകാതെ പെണ്‍കുട്ടിയുടേതായി മറ്റൊരു ഫേസ്ബുക്ക് ലൈവ് വന്നു. ലൈവെന്ന നിലയില്‍ നേരത്തേ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതാണെന്നും താന്‍ തന്‍റെ വീട്ടിലാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

തന്‍റെ മാതാപിതാക്കള്‍ നിരപരാധികളാണെന്നും താന്‍ വഞ്ചിക്കപ്പെട്ടെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ രോഷാകുലരായാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കാമുകനും ഫേസ്ബുക്ക് ലൈവിലെത്തി. പെണ്‍കുട്ടി തന്നെ തേടി വന്നതാണെന്നും തന്നെ ഒപ്പം കൂട്ടണമെന്നും ഇനി തിരിച്തുപോകില്ലെന്നും പറഞ്ഞപ്പോഴാണ് താന്‍ കാറെടുത്ത് അവളെ കൂട്ടാന്‍ പോയത്. കാറിനകത്തിരുന്നാണ് അവള്‍ ലൈവ് വീഡിയോ ഇട്ടതെന്നും താന്‍ നിര്‍ബന്ധിച്ചിട്ടല്ലെന്നും കാമുകന്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വാക്കിനേ നാട്ടുകാര്‍ വിലകല്‍പ്പിക്കുകയുള്ളൂവെന്നും താനാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതെന്നും യുവാവ് പറയുന്നു. ഏതായാലും ഒളിച്ചോട്ടം ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്കെതിരെ അശ്ലീല ഭാഷയില്‍ പോലും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുള്ള ഒരു പാഠമാണ് ഈ സംഭവമെന്നും സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നു.

Top