ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ജോലി സമയത്ത് വീട്ടിലെത്തിയപ്പോള്‍ കണ്ടത് സുഹൃത്തായ കാമുകന്‍ ഭാര്യയോടൊപ്പം കിടപ്പുമുറിയില്‍. ഭര്‍ത്താവ് വാതിലിനു മുട്ടുന്ന ശബ്ദം കേട്ട കാമുകന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയുടെ ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ത്ത് പുറത്തേക്ക് എടുത്തുചാടി. കാലൊടിഞ്ഞ കാമുകന്‍ ആശുപത്രിയിലായി.
ദുബൈ നഗരമായ ഇന്റര്‍നാഷനല്‍ സിറ്റിയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയിലെത്തിയതോടെയാണ് പുറംലോകമറിയുന്നത്. തന്റെ ഭാര്യയെക്കുറിച്ച് സംശയം തോന്നിയ 27കാരനായ സിറിയന്‍ യുവാവാണ് റൂമില്‍ ഒറ്റയ്ക്ക് കഴിയുന്ന ജോര്‍ദാന്‍കാരി ഭാര്യയെ നിരീക്ഷിക്കാന്‍ ജോലി സമയത്ത് അപ്രതീക്ഷിതമായി വീട്ടിലെത്തിയത്.
21കാരിയായ ഭാര്യയ്ക്ക് പണികൊടുത്തത് വാട്‌സപ്പിലൂടെ ഭര്‍ത്താവുമായി നടത്തിയ ചാറ്റിംഗ്. താന്‍ റൂമില്‍ നിന്ന് പുറത്തുപോവുകയാണെന്നും കുറച്ചുകഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ എന്നുമായിരുന്നു യുവതി ഭര്‍ത്താവിന് സന്ദേശമയച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ താന്‍ റൂമിലേക്ക് ചെല്ലാതിരിക്കാനുള്ള ഭാര്യയുടെ അടവാണിതെന്ന് സംശയം തോന്നിയ ഭര്‍ത്താവ് മറ്റൊരു അടവ് പ്രയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നുള്ള ഒരു സെല്‍ഫി വാട്ട്‌സാപ്പിലിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ ഒഴിഞ്ഞുമാറിയതോടെ സംശയം ഇരട്ടിച്ചു.
അങ്ങിനെയാണ് ജോലി സ്ഥലത്ത് നിന്ന് ഇയാള്‍ വീട്ടിലേക്ക് തിരിച്ചത്. വാതില്‍ അകത്തുനിന്ന് അടച്ചിരിക്കുന്നത് കണ്ട യുവാവ് വാതിലില്‍ മുട്ടി. ഏറെ നേരം കഴിഞ്ഞ് മാത്രമാണ് ഭാര്യ വാതില്‍ തുറന്നത്. അപകടം സംഭവിച്ചതറിഞ്ഞ് കുതിച്ചെത്തിയ അല്‍ റാശിദിയ്യ പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏതാനും മാസം മുമ്പ് താന്‍ തന്നെയാണ് 30കാരനായ സിറിയന്‍ സഹപ്രവര്‍ത്തകനെ ഭാര്യയ്ക്ക് പരിചയപ്പെടുത്തിയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. പക്ഷെ അതിങ്ങനെ തനിക്ക് തന്നെ പാരയാവുമെന്ന് കരുതിയിരുന്നില്ല. ഈയിടെ വിവാഹമോചനം വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്താണ് വില്ലന്‍ എന്ന സംശയം ഇയാളിലുദിച്ചത്. അതുമുതല്‍ അയാള്‍ക്ക് ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം ജനിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാര്യം സമ്മതിച്ചതായി പോലിസ് പറഞ്ഞു. എന്നാല്‍ ഇത് ആദ്യതവണയാണ് തങ്ങള്‍ സെക്‌സിലേര്‍പ്പെടുന്നതെന്നും അവര്‍ പറഞ്ഞു. രണ്ടുപേരും മദ്യലഹരിയിലായിരുന്നവെന്നും ഇവര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. കാമുകനും ഇക്കാര്യം പോലിസിനോട് സമ്മതിച്ചു. എന്നാല്‍ കോടിതി മുമ്പാകെ കുറ്റം സമ്മതിക്കാന്‍ യുവതി തയ്യാറായിട്ടില്ല.