കാമുകനെ കൊലപ്പെടുത്തിയത് സെക്‌സ് ഗെയിമിലൂടെ; ജനനേന്ദ്രിയവും കൈ വിരലുകളും മുറിച്ചെടുത്തു; വെട്ടിനുറുക്കിയ ശരീരഭാഗങ്ങളില്‍ പകുതി ഫ്രീസറില്‍ സൂക്ഷിച്ചു; 21കാരി നടത്തിയ ഞെട്ടിക്കുന്ന കൊലപാതകം ഇങ്ങനെ

റഷ്യ: ഇരുപത്തൊന്നുകാരിയായ വിദ്യാര്‍ഥിനി കാമുകനെ സെക്‌സ് ഗെയിമിലൂടെ കൊലപ്പെടുത്തി. കൊലപ്പെടുത്തുക മാത്രമല്ല പിന്നീട് ഇയാളുടെ മൃതദേഹത്തിലും അനസ്താഷ്യ ഒഞ്ജിന എന്ന പെണ്‍കുട്ടി ക്രൂര കൃത്യങ്ങളാണ് ചെയ്തുകൂട്ടിയത്. റഷ്യയിലാണ് ഈ ക്രൂരമായ നരഹത്യ അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കുകയും ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. 24 വയസുള്ള കാമുകന്‍ ദിമിത്രി സിങ്കെവിച്ചാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കാമുകന്റെ ജനനേന്ദ്രിയവും തലയും കൈ വിരലുകളുമെല്ലാം മുറിച്ചെടുത്ത അനസ്താഷ്യ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കുകയും പിന്നീട് അതില്‍ പകുതി റോഡരികിലെ ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാക്കിയുള്ള ശരീരഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ ഫ്രീസറിലാണ് സൂക്ഷിച്ചത്. ശേഷമുള്ള ഭാഗങ്ങള്‍ വീട്ടില്‍ പല സ്ഥലങ്ങളിലായി മാംസവില്‍പ്പന ശാലയിലേത് പോലെ തൂക്കിയിട്ടു. ഈ ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടിയിലായ ശേഷം താനല്ല കാമുകനെ കൊന്നതെന്നായിരുന്നു അനസ്താഷ്യയുടെ മൊഴി. താനല്ല കൊന്നതെന്നും മൃതദേഹം നുറുക്കി ഒളിപ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടൂള്ളൂ എന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. കാമുകന്‍ തന്റെ വീട്ടില്‍ മരിച്ചുകിടക്കുന്നത് പുറം ലോകമറിഞ്ഞാല്‍ താന്‍ കൊലപാതകത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം തുറന്നു സമ്മതിക്കുകയായിരുന്നു. ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെയാണ് സിങ്കെവിച്ചിനെ കൊലപ്പെടുത്തിയത്. സെക്‌സ് ഗെയിമിനിടെ ശ്വാസംമുട്ടിച്ച് സിങ്കെവിച്ചിനെ വകവരുത്തുകയായിരുന്നു. 21കാരിയുടെ ഭര്‍ത്താവ് നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണ്. ഇതിന് ശേഷം മാനസികനില തെറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. കോടതി ഉത്തരവിട്ട പ്രകാരമാണ് ഒന്നരവര്‍ഷത്തോളം മാനസിക ചികിത്സയ്ക്ക് വിധേയയാക്കിയത്. ഇതിന് ശേഷം മോചിതയായി അധികം താമസിയാതെയാണ് കാമുകനെ കൊലപ്പെടുത്തി ക്രൂരമായി മൃതദേഹം വെട്ടിനുറുക്കിയത്. ദിമിത്രിയും സിങ്കെവിച്ചും പലതരം സെക്‌സ് ഗെയിമുകള്‍ നടത്താറുണ്ടായിരുന്നുവെന്നും താന്ത്രിക വിദ്യകള്‍ പയറ്റാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. സാത്താനെ ആരാധിക്കുകയും പരസ്പരം പീഡനമുറകള്‍ നടത്തി ആസ്വദിക്കുകയും ചെയ്യുന്നവരായിരുന്നു ഇവരെന്നും മൊഴിയുണ്ട്.

Top