ഊരിയ തട്ടം അണിയിച്ച് കൊടുക്കുന്ന ഹാരിസണ്‍; ഹാരിസണ്‍- ഷഹാന ദമ്പതികളുടെ വിവാഹ വീഡിയോ വൈറല്‍…

രണ്ട് ദിവസം മുന്‍പാണ് മറ്റൊരു കെവിനാക്കരുതേ എന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവില്‍ ഹാരിസണും ഷഹാനയും എത്തിയത്. മതം മാറി വിവാഹം കഴിച്ചതിന്‍റെ പേരില്‍ എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു ഇരുവരും ലൈവില്‍ എത്തി പറഞ്ഞത്. എന്നാല്‍ മതത്തിന്‍റെ വേലിക്കെട്ടുകള്‍ ഇലാതെ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഇരുവര്‍ക്കം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ ഇരുവരുടേയും വിവാഹ വീഡിയോയും മത്സരിച്ച് പങ്കുവെച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മാല ചാര്‍ത്തിയ ശേഷം അവളുടെ തട്ടം നേരെ വലിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. അവന്‍ അവളുടെ തട്ടം ഊരി മാറ്റുകയല്ല.. തട്ടം അണിയിക്കുകയല്ലേ ചെയ്തത് എ്ന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയും കഴിഞ്ഞ ദിവസമാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ശേഷമുള്ള ഇവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്തതോടെയാണ് ഇവര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നത്.

Top