കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം കടന്നു കളഞ്ഞ യുവാവിനെ പിടികൂടി; പൊലീസ് സ്‌റ്റേഷനില്‍ കല്യാണ മേളം  

 

ജാര്‍ഖണ്ഡ് :കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ചു കല്യാണം കഴിപ്പിച്ചു. ജാര്‍ഘണ്ഡിലെ ജംഷഡ്പൂരിനടുത്തായാണ് ഈ വ്യത്യസ്ഥമായ വിവാഹം നടന്നത്. ബിര്‍സാനഗര്‍ സ്വദേശിയായ സന്ദീപ് ദാസാണ് തന്റെ കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി സന്ദീപ് കാമുകിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയുമായിരുന്നു. എന്നാല്‍ സന്ദീപിന്റെ വീട്ടുകാര്‍ യുവാവിനെ മറ്റൊരു പെണ്‍കുട്ടിയുമായി കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുകയായണെന്ന് അറിഞ്ഞ കാമുകി പ്രദേശത്തെ മഹിളാ സംഘടനകളെ ബന്ധപ്പെട്ട് തന്റെ നിസ്സഹായവസ്ഥ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ സംഘടന സ്‌റ്റേഷനിലെത്തി പ്രതിഷേധം സംഘടിപ്പിക്കുകയും പൊലീസ് സന്ദീപിനെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വിവാഹം സ്‌റ്റേഷനില്‍ വെച്ചു തന്നെ നടത്തി. പിന്നീട് വൈകുന്നേരം മഹിളാ സംഘടനയുടെ നേതൃത്വത്തില്‍ സമീപത്തെ ക്ഷേത്രത്തില്‍ വെച്ചും ഇവരുടെ വിവാഹം നടത്തി.

Top