കേരളത്തില്‍ മദ്യത്തിന് നികുതി കൂട്ടി കൂട്ടി പൊള്ളുന്ന വിലയായതോടെ മദ്യപര്‍ പലരും മാഹിയില്‍ തമ്പടിച്ച് വെള്ളമടിക്കകയാണ്.ഇവിടെയാണെങ്കില്‍ കുറഞ്ഞ മദ്യങ്ങളുടെ ചാകരയുമാണ്. ്. ഫുള്‍ ബോട്ടിലിനു 140 മുതല്‍ 200 രൂപവരെയുള്ള ഗുണമേന്മകുറഞ്ഞ പത്തോളം ബ്രാന്‍ഡുകളാണ് പുതുച്ചേരിയില്‍ നിന്നു മാഹിയില്‍ എത്തുന്നത്. ആകര്‍ഷകമായ ലേബലില്‍ പുറത്തിറങ്ങുന്ന മദ്യം അകത്താക്കുന്ന മദ്യപാനികള്‍ പലരും നടക്കാനാകാതെ വീഴുകയാണ്. മാഹിയിലെ തെരുവുകള്‍ വീണ്ടും പാമ്പുകള്‍ കീഴടക്കുകയാണ്….റോഡരികില്‍ മുഴുവന്‍ മദ്യപിച്ച് ലക്കുക്കെട്ടവരുടെ ഉരുളലുകളാണ്…
പതിവിനു വിരുദ്ധമായി യുവാക്കളാണ് റോഡില്‍ വീഴുന്നതിലധികവും. മാഹിയിലെത്തി മദ്യത്തിന് അടിമയായ നിരവധി യുവാക്കളെ ടൗണിലും പന്തക്കലിലെ മൂലക്കടവിലും പള്ളൂരിലും കാണാം. വില കുറഞ്ഞ മദ്യം വിപണിയില്‍ എത്തിക്കുന്നതില്‍ മദ്യ മുതലാളിമാരില്‍ ഭൂരിപക്ഷവും എതിരാണെന്ന പ്രത്യേകതയുണ്ട്. ബാര്‍ ലൈസന്‍സ് ഇല്ലാത്തവരും കടകളില്‍ നിന്നും വില കുറഞ്ഞ മദ്യം നിന്നു കുടിക്കാന്‍ അവസരം നല്‍കുന്നുണ്ട്.
ചില ബാറുകളുടെ വാഹന പാര്‍ക്കിങ്ങ് സ്ഥലത്തിനുള്ളില്‍ രാവിലെ 8.30 മുതല്‍ വില കുറഞ്ഞ മദ്യത്തിനു മാത്രമായി മദ്യപാനികള്‍ കൂട്ടമായി എത്തുന്ന കാഴ്ചയാണ്. രാവിലെ 9നു മറ്റ് മദ്യഷാപ്പുകള്‍ തുറക്കുന്നതിനു മുന്‍പ് മാഹി പള്ളി പരിസരത്ത് മദ്യപാനികള്‍ വീണ് ഇഴയുന്ന അവസ്ഥ ദയനീയമാണ്.
2016ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ അഡ്മിനിസ്‌ട്രേറ്റരുടെ നേതൃത്വത്തില്‍ ഗുണനിലവാര പരിശോധനയും എക്‌സൈസ് നിയമങ്ങള്‍ നടപ്പിലാക്കാനും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം പിഴ ഈടാക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സാധിച്ചിരുന്നു. പിന്നീട് തുടര്‍നടപടികള്‍ ഇല്ലാതെ പോയതോടെ മാഹി വീണ്ടും മദ്യലഹരിയില്‍ മുങ്ങുകയാണ്