ഡൽഹി: ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഡിസംബർ മുതൽ പാചകവാതക സിലിണ്ടറുകളുടെ വില കുറയാൻ സാധ്യതയുള്ളതായ് റിപ്പോർട്ട്. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഓയിൽ. ഈ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 10 ഡോളർ കുറഞ്ഞു. അതിനാൽ വില അവലോകന വേളയിൽ ഡിസംബർ മുതൽ എണ്ണ കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇപിഎഫ്ഒ അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ആധാർ ലിങ്ക് ചെയ്യാത്ത ആളുകൾ നവംബർ 30-നകം അത് പൂർത്തിയാക്കണം. അല്ലാത്തപക്ഷം, അവരുടെ അക്കൗണ്ടുകളിൽ അവരുടെ പിഎഫ് നിക്ഷേപിക്കുകയില്ല.
ഇതിന് പുറമെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസിനും (ഇഡിഎൽഐ) യുഎഎൻ-ആധാർ ലിങ്ക് ചെയ്യൽ ഇപിഎഫ്ഒ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ, ജീവനക്കാർക്ക് പ്രീമിയം നിക്ഷേപിക്കാൻ കഴിയില്ല, അങ്ങനെയെങ്കിൽ, അവർക്ക് 7 ലക്ഷം രൂപ വരെയുള്ള പോളിസി പരിരക്ഷ നഷ്ടപ്പെടും.
അതുപോലെ തന്നെ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ ഷോപ്പിങിനായി ഉപയോഗിക്കുമ്പോൾ ഇതുവരെ പലിശ മാത്രമേ ഈടാക്കിയിരുന്നുള്ളൂ. എന്നാൽ വാങ്ങലുകൾ നടത്തുന്നതിന് ഡിസംബർ 1 മുതൽ പ്രോസസ്സിംഗ് ഫീസ് ബാധകമാകും.